ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ശ്രിയ ശരൺ. തന്റെ അഭിനയ ജീവിതം തുടങ്ങിയത് സംഗീത ആൽബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുഗു , തമിഴ് ചലച്ചിത്രങ്ങളിൽ തന്റേതായ സ്ഥാനം നേടി. തന്റെ വിദ്യാഭ്യാസകാലത്താണ് ശ്രിയക്ക് ആദ്യമായി ഒരു ചലച്ചിത്രത്തിൽ അവസരം കിട്ടിയത്. ആദ്യം ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചതിനു ശേഷം, പിന്നീട് ഇഷ്ടം എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ധാരാളം ചിത്രങ്ങളിൽ ശ്രിയ അഭിനയിച്ചു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരസുന്ദരിയാണ് ശ്രിയ ശരൺ, പോക്കിരി രാജ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിൽ എത്തുന്നത്. പിന്നീട് മോഹൻലാലിന്റെ നായികയായും മലയാളത്തിൽ തിളങ്ങിയിരുന്നു.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടി വിവാഹിതയാകുന്നത്. വിദേശിയായ ആൻഡ്രൂവിനെയാണ് നടി വിവാഹം കഴിച്ചിരിക്കുന്നത്. കുറച്ചുകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ശ്രിയ ശരണിന്റെയും ആൻഡ്രൂവും വിവാഹിതരാകുന്നത്. ഇന്ത്യൻ വിവാഹാചാരപ്രകാരമായിരുന്നു ഇവർ വിവാഹിതരായത്. വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. ഭർത്താവിനോടൊപ്പം വിദേശത്താണ് നടിയിപ്പോൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഭർത്താവിന് പിറന്നാൾ ആശംസ നേർന്ന ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ്. സന്തോഷകരമായ ജന്മദിന ആശംസകള്‍ ആൻഡ്രൂ. നിങ്ങള്‍ എന്നും ഭാര്യയെ സന്തോഷവതിയാക്കുന്നു, കാരണം അവളാണ് ശരി. എപ്പോഴും നിന്നെ സ്‍നേഹിക്കുന്നു എന്നും ശ്രിയ ശരണ്‍ എഴുതിയിരിക്കുന്നു. വിവാഹ ദിനത്തിലെ ചിത്രമാണ് നടി പിറന്നാൾ ആശംസയ്ക്കൊപ്പം പങ്കുവെച്ചിരിക്കുന്നത്.
2001 ൽ ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം, ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. ഇതിനോടൊപ്പം തന്നെ ധാരാളം പരസ്യ ചിത്രങ്ങളിലും ശ്രിയക്ക് അവസരം ലഭിച്ചു. 2003 ൽ തന്നെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു. എ. ആർ. റഹ്മാൻ സംഗീതസംവിധാനം ചെയ്ത എനക്ക് 20 ഉനക്ക് 18 എന്ന ഈ ചിത്രം അധികം ശ്രദ്ധേയമായിരുന്നില്ല. പക്ഷേ, തമിഴിൽ പിന്നീടും ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. രജനികാന്തിന്റെ വിജയചിത്രമായ ശിവാജി: ദ ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.