അള്ളാഹ്.. ബിലാലിക്ക. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബിലാലിനായി ഇന്നും ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. 2007ൽ ബിഗ് ബി റിലീസ് ആയതിന് ശേഷം സാമ്പത്തികമായി വലിയ പരാജയം നേരിട്ടെങ്കിലും സിനിമ ഇപ്പോഴും ഉണ്ടാക്കുന്ന ഓളം ചെറുതൊന്നുമല്ല. 4 വർഷം മുൻപ് സംവിധായകൻ അമൽ നീരദ് ബിലാൽ വരുന്നുണ്ട് എന്ന് അറിയിച്ചെങ്കിലും പല കാരണങ്ങൾ കൊണ്ട് ഇപ്പോഴും ബിലാലിന്റെ ഷൂട്ടിങ് ആരംഭിച്ചിട്ടില്ല. ബിലാൽ ജോണ് കുരിശിങ്കൽ ആയിട്ട് മമ്മൂക്കയുടെ വേശപ്പകർച്ചയ്ക്കായി ഓരോരുത്തരും ഉറ്റ് നോക്കുകയാണ്. ചിത്രത്തിൽ വലിയ ഒരു താരനിര തന്നെയാണ ഉള്ളത്. ഇപ്പോൾ നടൻ ഷൈൻ ടോം ചാക്കോ ബിഗ് ബി സിനിമയെ കുറിച്ച് പറഞ്ഞത് തരംഗമാവുകയാണ്.
ബിഗ് ബി പരാജയം ആയിരുന്നെന്ന് കേട്ടിരുന്നു. അങ്ങനെ ഉള്ളൊരു പരാജയ ചിത്രം ആയിരുന്നെങ്കിൽ ആളുകൾ കാത്തിരിക്കുന്നത് എന്തിനാണ് എന്നാണ് ഷൈൻ ഉന്നയിക്കുന്ന ചോദ്യം. ബിഗ്ബി വരുന്നത് വരെ ഇത്രയേറെ പുതുമുഖങ്ങള്‍ ഒന്നിച്ച് അണിനിരന്ന ഒരു സിനിമ ഉണ്ടായിരുന്നില്ല. അതുവരെയുളള ശീലങ്ങളെയൊക്കെ മാറ്റിയെഴുതിയ ഒരു ദൃശ്യവിരുന്ന് തന്നെയായിരുന്നു ആ ചിത്രം. ഷൈന്‍ പറയുന്നു. താൻ ബിഗ് ബിയുടെ വലിയ ആരാധകൻ ആണെന്നും രണ്ടാം ഭാഗതിനായി വളരെ വലിയ കാത്തിരിപ്പിൽ ആണെന്നും ഷൈൻ അഭിപ്രായപ്പെട്ടു.
ആദ്യ ഭാഗത്തിൽ ചിത്രത്തിൽ വളരെ വലിയ താരനിരയാണ് ഉള്ളത്. ബാല, മനോജ് കെ. ജയൻ, മമ്ത മോഹൻദാസ്, ഇന്നസെന്റ്, ലെന, മണിയൻപിള്ള രാജു, വിജയരാഘവൻ തുടങ്ങി ഗംഭീര താരനിരയാണ് അണിനിരന്നിരുന്നത്. രണ്ടാം ഭാഗത്തിൽ ഒരു സർപ്രൈസ് കാസ്റ്റിംഗ് തന്നെ ഉണ്ടാകുമെന്നാണ് മമ്മൂട്ടി ആരാധകരും ബിലാൽ ആരാധകരും പ്രതീക്ഷിക്കുന്നത്.