Latest News

കോളജ് ക്യാമ്പസില്‍ കൂട്ടത്തല്ലിനിടയില്‍ ഷറഫൂദ്ദീന്റെ മാസ് എന്‍ട്രി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ

Malayalilife
 കോളജ് ക്യാമ്പസില്‍ കൂട്ടത്തല്ലിനിടയില്‍ ഷറഫൂദ്ദീന്റെ മാസ് എന്‍ട്രി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ

സിനിമാ താരങ്ങളും മറ്റും പ്രശസ്തരും പങ്കെടുക്കുന്ന ചടങ്ങില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ എത്രയും വേഗം അവിടുന്ന് തിരികെ പോരാനാണ് അവര്‍ ശ്രമിക്കുക. എന്നാല്‍ അത് വകവയ്ക്കാതെ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ വിരളമാണ്. ഇപ്പോളിതാ അങ്ങനൊരു സംഭവത്തിന്റെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിനടക്കുന്നതിനിടയിലൂടെ കൂസലില്ലാതെ നടന്നു വരുന്ന നടന്‍ ഷറഫുദ്ദീനാണ് വീഡിയോയില്‍.

ഷറഫുദ്ദീന്‍ അതിഥിയായി എത്തിയ കോളേജ് പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പൊരിഞ്ഞ തല്ല് നടക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിയും വഴക്കും ഒരിടത്ത് നടക്കുമ്പോള്‍ അതൊന്നും വകവെയ്ക്കാതെ അതിനിടയിലൂടെ നടന്ന് വരികയാണ് ഷറഫുദ്ദീന്‍.

ഒരു ഭാഗത്ത് അടി നടക്കുമ്പോഴും വേദിയിലേക്ക് എത്തിയ താരത്തെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

 

 

sharafudheen mass entry in campus

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES