മീ ടൂ നേരിട്ടിട്ടുണ്ടെന്നും അത് സ്വന്തമായിത്തന്നെ നേരിടാൻ കഴിഞ്ഞുവെന്നും തമിഴ് യുവനടി ഷാലു ശാമു. ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു താരം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മീ ടൂ പോലെയുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ, അതാണോ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ കുറയുന്നതിന് കാരണമെന്നുമെന്നുള്ള ചോദ്യമായിരുന്നു താരത്തോട് ചോദിച്ചത്.
ഇതിനെ താൻ ധൈര്യപൂർവ്വം നേരിട്ടുവെന്നും താരം കുറിച്ചിട്ടുണ്ട്. അതുകൊണ്ട് പരാതിയൊന്നും നൽകിയിരുന്നിരുന്നില്ലെന്നും നൽകിയാലും പ്രസ്തുത വ്യക്തി തെറ്റ് അംഗീകരിക്കില്ലെന്നും താരം പറയുന്നു. ആ സംവിധായകൻ ആരാണെന്നുള്ള വിവരം പുറത്തുവിട്ടിരുന്നില്ല.
മുൻനിര സംവിധായകരിലൊരാളാണ് തന്നോട് മോശമായി പെരുമാറിയത്. വിജയ് ദേവരക്കൊണ്ടയുടെ നായികാവേഷമാണ് അദ്ദേഹം ഓഫർ ചെയ്തത്. അദ്ദേഹത്തോടൊപ്പമുള്ള ഒരു രാത്രിയായിരുന്നു ഇതിനായി ആവശ്യപ്പെട്ടത്.
മീടു തുറന്നുപറച്ചിലുകൾ സജീവമായതോടെയാണ് സിനിമയ്ക്ക് പിന്നിൽ അരങ്ങേറുന്ന മോശം സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. നടുക്കുന്ന തരത്തിലുള്ള വെലിപ്പെടുത്തലുകളുമായാണ് പല താരങ്ങളും എത്തിയത്. പല വിഗ്രഹങ്ങളും ഇത്തരം തുറന്നുപറച്ചിലുകളിൽ തകർന്നടിയുമെന്ന വിലയിരുത്തലുകളും തുടക്കം മുതൽത്തന്നെ പുറത്തുവന്നിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വീണ്ടും വ്യക്തമായത് ഇത്തരം തുറന്നുപറച്ചിലുകളിലൂടെയായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഇത്തരത്തിലുള്ള കാര്യങ്ങൾ വൈറലായി മാറിയത്.
തമിഴ് സിനിമയിൽ സജീവമായ യുവനടിയായ ഷാലു ശാമുവാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിട്ടുള്ളത്. ശിവകാർത്തികേയനും നയൻതാരയും ഒരുമിച്ചെത്തിയ മിസ്റ്റർ ലോക്കലിലും ഈ താരം അഭിനയിച്ചിരുന്നു