ഒരു അഭിനേതാവ് എന്ന നിലയിൽ പശുവിനോടൊ എരുമയോടോ പ്രണയം അഭിനനയിക്കാൻ പറഞ്ഞാൽ ചെയ്യും; കരീനയുടെ കോടോത്തെ അഭിനയിക്കുമോ എന്ന ചോദ്യത്തിന് രസകരമായി മറുപടി നൽകി ഷാഹിദ് കപൂർ

Malayalilife
topbanner
ഒരു അഭിനേതാവ് എന്ന നിലയിൽ പശുവിനോടൊ എരുമയോടോ പ്രണയം അഭിനനയിക്കാൻ പറഞ്ഞാൽ ചെയ്യും; കരീനയുടെ കോടോത്തെ അഭിനയിക്കുമോ എന്ന ചോദ്യത്തിന് രസകരമായി മറുപടി നൽകി ഷാഹിദ് കപൂർ

ന്ത്യൻ ചലച്ചിത്രനടനും മോഡലുമാണ് ഷാഹിദ് കപൂർ. മ്യൂസിക് വീഡിയോകളിലൂടെയും, പരസ്യചിത്രങ്ങളിലൂടെയുമാണ് ഷാഹിദ് തന്റെ കലാജീവിതം ആരംഭിക്കുന്നത്. പ്രശസ്ത സംവിധായകൻ സുഭാഷ് ഗായുടെ ഹിറ്റ് ചിത്രമായ താലിൽ ഒരു സംഘനർത്തകനായാണ് ഷാഹിദ് ആദ്യമായി ഹിന്ദിചിത്രത്തിൽ മുഖം കാണിക്കുന്നത്. പിന്നീട് നാലുവർഷത്തിനു ശേഷമാണ് ഷാഹിദ് സിനിമയിൽ അഭിനയിക്കുന്നത്. ബോളിവുഡിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു നടന്‌ ഷാഹിദ് കപൂറിന്റേയു നടി കരീനയുടേയും. നടൻ ഹൃത്വിക് റോഷനുമായി ബ്രേക്കപ്പിന് ശേഷമാണ് ഷാഹിദുമായി കരീന പ്രണയത്തിലാവുന്നത്. പ്രശസ്തയായ ഹിന്ദി ചലച്ചിത്ര നടിയാണ് കരീന കപൂർ. ഹിന്ദി ചലച്ചിത്ര ലോകത്ത് പ്രശസ്തമായ കപൂർ കുടുംബത്തിൽ ജനിച്ച കരീനയുടെ ആദ്യ ചിത്രം റെഫ്യൂജീയാണ്. ഈ ചിത്രത്തിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് കരീനയ്ക്ക് ലഭിക്കുകയുണ്ടായി.

നാല് വർഷത്തോളം ഈ ബന്ധം നീണ്ടും നിന്നു. പിന്നീട് ഇംത്യാസ് അലി സംവിധാനം ചെയ്ത ജബ് വി മെറ്റ് എന്ന സിനിമയ്ക്ക് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. പ്രണയ തകർച്ച ഷാഹിദിനെ ഏറെ ബാധിച്ചിരുന്നു. കരീന - ഷാഹിദ് പ്രണയ തകർച്ച ഇന്നും ബോളിവുഡിൽ ചർച്ചാ വിഷയമാണ്. ബ്രേക്കപ്പിന് ശേഷം അധികമാരും ഒരുമിച്ച് അഭിനയിക്കാറില്ല. വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ. എന്നാൽ ഷാഹിദ് ഇനിയും കരീനയ്ക്കൊപ്പം അഭിനയിക്കുമെന്നാണ് പറയുന്നത്. കരീനയ്ക്കൊപ്പം ഇനിയും അഭിനയിക്കുമോ എന്ന ചോദ്യത്തിനായിരുന്നു ഷാഹിദിന്റെ പ്രതികരണം. വളരെ രസകരമായിട്ടാണ് താരം ചോദ്യത്തിന് ഉത്തരം നൽകിയത്. താൻ ഇനിയും കരീനയ്ക്കൊപ്പം ജോലി ചെയ്യും. ഒരു അഭിനേതാവ് എന്ന നിലയിൽ പശുവിനോടൊ എരുമയോടോ പ്രണയം അഭിനനയിക്കാൻ പറഞ്ഞാൽ ചെയ്യും. കാരണം അതിന്റെ ജോലിയാണ് എന്നാണ് നടൻ പറയുന്നത്.

ഇഷ്ക് വിഷ്ക് എന്ന ചിത്രമായിരുന്നു ഇടവേളക്ക് ശേഷം താരം അഭിനയിച്ചത്. ഈ ചിത്രത്തിലെ നായകവേഷം ഷാഹിദിന് മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. തുടർന്നും ധാരാളം സിനിമകളിൽ അഭിനയിച്ച ഷാഹിദിന്റെ ഹിറ്റ് ചിത്രങ്ങളിൽ ചിലതാണ് ഫിഡ, ശികർ, വിവാഹ്, ജബ് വി മെറ്റ് തുടങ്ങിയവ. ഈ വിജയ ചിത്രങ്ങൾ ഷാഹിദിന് ഹിന്ദി ചലച്ചിത്ര മേഖലയിൽ തന്റേതായ വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് സഹായകമായി. കരീന ആദ്യമായി അഭിനയിച്ച ചിത്രം 2000-ൽ ജെ.പി. ദത്തയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ റെഫ്യൂജി ആണ്. ഇതിൽ കരീനയും അഭിഷേക് ബച്ചനും അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രം വിജയമായിരുന്നില്ല. കരീനയുടെ ആദ്യ വിജയ ചിത്രം തുഷാർ കപൂർ നായകനായി അഭിനയിച്ച മുജേ കുച്ച് കഹനാ ഹൈ യാണ്.

shahid kapoor kareena love break up movie bollywood

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES