മലയാളികള്‍ക്ക് വളരെയധികം പ്രിയങ്കരനായ ഒരു നടനാണ് ശരത്.സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ശരത് ദാസ്. ഇപ്പോഴിതാ ശരത് പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.തന്റെ കാര്‍ അപകടത്തില്‍ പെട്ടതിനെക്കുറിച്ചാണ് വീഡിയോയില്‍ ശരത് സംസാരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ബസ് തന്റെ കാറില്‍ വന്നിടിച്ചതിനെക്കുറിച്ചാണ് ശരത് ദാസ് സംസാരിക്കുന്നത്.
ഇതിന്റെ ഒരു വീഡിയോ ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ദൈവാനനുഗ്രഹം കൊണ്ട് ആര്‍ക്കും പരിക്കില്ലാതെ രക്ഷപ്പെട്ടുവെന്നും ശരത് പറഞ്ഞിരുന്നു. ബസ് ഇടിച്ചതിനെത്തുടര്‍ന്ന് കാര്‍ ആകെ ചളുങ്ങിയെന്നും ശരത് പറഞ്ഞിരുന്നു.
ഇതുകൂടാതെ താന്‍ ഈ അടുത്ത് ഒരു വീഡിയോ കണ്ടിരുന്നു എന്നും മെക്‌സിക്കോ നഗരത്തില്‍ ഒരു കമ്പനി അവരുടെ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വേണ്ടി സ്റ്റാറ്റിക് സൈക്കിളില്‍ ഇരുത്തി കൊണ്ടുപോകുന്നത് ആയിരുന്നു അത്. അവിടെ എങ്ങാനും ഒരു ബസ് വന്ന് ഇടിച്ചാല്‍ അവസ്ഥ എന്താകും എന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഈ സംഭവം ഉപകരിച്ചു എന്നാണ് താരം പറയുന്നത്.
ഒരു അപകടം പറ്റി നില്‍ക്കുമ്പോഴും എങ്ങനെയാണ് ഇത്ര കൂള്‍ ആയി സംസാരിക്കാന്‍ സാധിക്കുന്നത് എന്നാണ് ഇദ്ദേഹത്തിനോട് ഇപ്പോള്‍ പ്രേക്ഷകര്‍ ചോദിക്കുന്നത്. താരവും കുടുംബവും ഗുരുവായൂരില്‍ തൊഴാന്‍ പോയപ്പോള്‍ ആയിരുന്നു സംഭവം. ഇടതുഭാഗത്ത് കുറെ സ്ഥലം ഉണ്ടായിട്ടും ബസ് വലതു ഭാഗത്തേക്ക് കയറി വന്ന് കാറില്‍ ഇടിക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. ഈശ്വര കാരുണ്യം കൊണ്ട് മാത്രമാണ് തനിക്കും കുടുംബത്തിനും ഒന്നും സംഭവിക്കാത്തത് എന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മെക്‌സിക്കോയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നടത്തിയ പരീക്ഷണം കേരളത്തിലെ ഡ്രൈവര്‍മാര്‍ക്കും നടത്തേണ്ടതാണെന്നാണ് ശരത് അഭിപ്രായപ്പെടുന്നത്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തിയാല്‍ നല്ലതാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഞാന്‍ സൈക്കിള്‍ ചവിട്ടാറുണ്ട്. ബൈക്കും കാറും ഓടിക്കുന്നയാളാണെന്നും ശരത് പറയുന്നു.
ഹൈവേയില്‍ കാറിലൂടെ സഞ്ചരിക്കുമ്പോള്‍ മുന്നില്‍ 40-50 സ്പീഡില്‍ റോഡിന് നടുവിലൂടെ സ്‌കൂട്ടര്‍ ഓടിച്ച് പോവുമ്പോള്‍ നമ്മള്‍ കാറുകാര്‍ ഹോണ്‍ അടിക്കുമ്പോള്‍ അവര്‍ പുച്ഛത്തോടെ നോക്കും. എന്തിനാടാ ഹോണടിക്കുന്നതെന്ന ഭാവത്തോടെയാണെന്നാണ് ശരത് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇടത് ഭാഗത്ത് കൂടെയാണ് പോവേണ്ടതെന്ന് ഓര്‍മ്മിപ്പിക്കാനാണ് അതെന്നാണ് താരം പറയുന്നത്.
താനെപ്പോള്‍ സ്‌കൂട്ടറെടുത്താലും ബൈക്ക് എടുത്താലും ഇടത് ഭാഗം ചേര്‍ന്നേ പോവാറുള്ളൂവെന്നും ശരത് വ്യക്തമാക്കുന്നുണ്ട്. അതുപോലെയുള്ളൊരു അവബോധം സൃഷ്ടിക്കാനായി കേരളത്തിലെ ബസ് ഡ്രൈവര്‍മാരെ സൈക്കിളിലിരുത്തി പരീക്ഷിക്കുന്നത് നന്നായിരിക്കുമെന്നാണ് ശരത് അഭിപ്രായപ്പെടുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.