സെല്‍ഫി ക്ലബ് 'പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം; ബ്രാന്‍ഡ് അംബാസിഡര്‍ നടന്‍ അനൂപ് മേനോന്‍

Malayalilife
 സെല്‍ഫി ക്ലബ് 'പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം; ബ്രാന്‍ഡ് അംബാസിഡര്‍ നടന്‍ അനൂപ് മേനോന്‍

കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രേക്ഷകരിലേക്ക് ആധുനിക സാങ്കേതിക മികവോടെ സിനിമകളും മറ്റും എത്തിക്കാന്‍ പുതിയൊരു ഒടിടി ഫ്‌ലാറ്റ് ഫോം ഒരുങ്ങുന്നു.സെല്‍ഫി ക്ലബ് '.

'സെല്‍ഫി ക്ലബ് ' ഒടിടി ഫ്‌ലാറ്റ് ഫോമിന്റെ പ്രമോഷന്‍ ഷൂട്ട്  ഇടപ്പള്ളിയിലുള്ള ത്രീ ഡോട്‌സ് സ്റ്റുഡിയോയില്‍ വച്ച് ചിത്രീകരണം പൂര്‍ത്തിയായി.'സെല്‍ഫി ക്ലബ് 'ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍നടന്‍ അനൂപ് മേനോന്‍ ആണ്.

 അശോക് ബാബയാണ് ഈ പ്രമോഷന്‍ ഷൂട്ടിന്റെ സംവിധായകന്‍. പ്രൊഡ്യൂസര്‍-ലയ ദീലിപ് കെ പി,കല്പന കെ പി.ത്രീ ഡോട്‌സ് സ്റ്റുഡിയോയില്‍ വച്ച്ചിത്രീകരിച്ച പ്രമോ ഷൂട്ടില്‍ അനൂപ് മേനോനോടെപ്പം പാഷാണം ഷാജി, പാഷാണം ഷാജിയുടെ ഭാര്യ രശ്മി , വിനോദ് കോവൂര്‍, സരിത ഭാസ്‌ക്കര്‍,ആദിത്യ സോണി,വിപിന്‍ ബെന്നി,അതിഥി, അഞ്ജലി,മാധവ് ശങ്കര്‍,നവമി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഛായാഗ്രഹണം-പ്രമോദ് കെ പിള്ള,
എഡിറ്റിംഗ്-അഖില്‍ ഏലിയാസ്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര,
കോസ്റ്റ്യൂമര്‍-നിസാര്‍ റഹ്മത്ത് 
ചമയം-റഹീ കൊടുങ്ങല്ലൂര്‍,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനുറാം, അസോസിയേറ്റ് ഡയറക്ടേഴ്‌സ്- പൂര്‍ണിമ,നേഹ ഖയാല്‍,
സ്റ്റില്‍സ്-അനില്‍ പേരാമ്പ്ര,വിഎഫ്എക്സ്-ശബരി സുബ്രഹ്മണ്യന്‍.

selfee club ott NEW

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES