വര്‍ഷങ്ങളോളം കാന്‍സറിനോട് പോരാടി ഒടുക്കം മരണത്തിനു കീഴടങ്ങേണ്ടി വന്ന നടിയാണ് ശരണ്യ. മലയാളികള്‍ക്കു മുഴുവന്‍ വേദന നല്‍കിയാണ് തന്റെ പോരാട്ടം അവസാനിപ്പിച്ച് ശരണ്യ മരണത്തിനു കീഴടങ്ങിയത്. ജീവിക്കാന്‍ ഏറെ കൊതിച്ച് സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയ ആ നടി അകാലത്തില്‍ കണ്ണടച്ചപ്പോള്‍ തനിച്ചായത് ശരണ്യയുടെ അമ്മയാണ്. ഇന്ന് ശരണ്യയ്ക്കു വേണ്ടി നടി സീമാ ജി നായര്‍ പണിതുയര്‍ത്തിയ സ്നേഹസീമയെന്ന മനോഹരമായ വീട്ടില്‍ മകളുടെ ഓര്‍മ്മകളുമായി കഴിയുകയാണ് ആ അമ്മ. ശരണ്യ പോയെങ്കിലും അത്തരത്തില്‍ ഓരോ വേദനകളും സങ്കടങ്ങളും അനുഭവിക്കുന്ന നൂറു കണക്കിനു പേര്‍ക്ക് ആശ്വാസമായി ഓടിനടക്കുകയാണ് സീമാ ജി നായരും ഇപ്പോള്‍.
അതു പോലൊരു വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ നിങ്ങള്‍ക്കരികിലേക്ക് എത്തുന്നത്. ഏറെക്കാലമായി ഒരു വീടില്ലാതെ കഷ്ടപ്പെട്ട നടി മായയ്ക്ക് ഒരു വീടൊരുക്കി നല്‍കിയിരിക്കുകയാണ് സീമ ജി നായരിപ്പോള്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും കോമഡി സ്റ്റാര്‍സിലൂടെ തിളങ്ങുകയും ചെയ്യുന്ന നടിയാണ് മായ. കുറെയധികം വേദനകളും സങ്കടങ്ങളും മനസിലൊളിപ്പിച്ച് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ മുടങ്ങാതെ എത്തിയ ഈ നടിയുടെ വേദന കണ്ടത് സീമ മാത്രമായിരുന്നു. മായയുടെ ദുഃഖങ്ങള്‍ക്ക് പരിഹാരം കാണാന്‍ സീമ ഇറങ്ങിത്തിരിക്കുമ്പോഴും കാലി പോക്കറ്റ് തന്നെയായിരുന്നു ഉണ്ടായിരുന്നത്.
നിരവധി പേരുടെ സഹായങ്ങളോടെയാണ് ഈ സ്വപ്നം സീമ പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ ദിവസം വീടിന്റെ പാലുകാച്ച് ചടങ്ങ് നടന്നപ്പോള്‍ വരുന്നവരുടെയെല്ലാം കണ്ണുനിറയുന്ന ദൃശ്യങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്. ശ്രീ വിജയ സീമയെന്ന പേരാണ് ആ വീടിന് മായ നല്‍കിയത്. സ്വന്തം വീടെന്ന പോലെ കാര്യങ്ങളെല്ലാം ഓടിനടന്ന് ചെയ്ത് സീമ നിറഞ്ഞപ്പോള്‍ ആ സ്നേഹത്തിനു മുന്നില്‍ കൈകൂപ്പുകയായിരുന്നു വന്നവരെല്ലാം. സിനിമാ സീരിയല്‍ കോമഡി താരങ്ങളടക്കം നിരവധി പേരാമ് പാലു കാച്ചു ചടങ്ങിന് എത്തിയത്. മായയ്ക്ക് വീടൊരുക്കിയതിനെ കുറിച്ച് ഒരു കുറിപ്പും സീമ പങ്കുവച്ചിരുന്നു. ആ കുറിപ്പ് ഇങ്ങനെയാണ്'
ശുഭദിനം ..ഞാന്‍ കഴിഞ്ഞ ദിവസം മണിമയാമ്പിള്ളി ചേട്ടന്റെ വീടിനു കല്ലിട്ടുകഴിഞ്ഞു നിങ്ങളോടു ഒരു സന്തോഷം പങ്ക് വെക്കാനുണ്ട്ന്നു പറഞ്ഞിരുന്നു..അത് നാളെയാണ് ..മായയുടെ വീടിന്റെ പാലുകാച്ചല്‍ ആണ് .എടക്കാട്ടുവയലില്‍ അവള്‍ക്കായി മേടിച്ച സ്ഥലത്തു ഒരു വീടൊരുങ്ങി.ഞാന്‍ നടന്നു നീങ്ങിയ വഴികളില്‍ ഉണ്ടായ കടമ്പകള്‍ ചെറുതായിരുന്നില്ല ..നന്ദി പറയേണ്ട കുറച്ചുപേരുണ്ട് ..ആദ്യം നന്ദി പറയേണ്ടത് മറുനാടന്‍ മലയാളിയുടെ ഷാജന്‍ സാറിനോട് ..ഒരു വര്ഷം മുന്നേ സാറെടുത്ത ഒരു ഇന്റര്‍വ്യൂവില്‍ ആണ് ..മായക്കും മണിമയാമ്പിള്ളിക്കുംസ്ഥലവും വീദും എന്ന എന്റെ സ്വപ്നം പങ്ക് വെച്ചത് ..അത് കേട്ടനല്ലവരായ ആള്‍ക്കാര്‍ സഹായിച്ചപ്പോള്‍ മണിചേട്ടന് സ്ഥലം മേടിക്കാന്‍ പൈസ കിട്ടി ..അതില്‍ കുറച്ചു രൂപ മിച്ചം വന്നു ..അതുകൊണ്ടു മായയുടെ കാര്യം നടക്കുമായിരുന്നില്ല .ദുബായിലുള്ള ജോര്‍ജ് ഉമ്മന്‍ സാറും ..ഭാര്യ ജെസ്സി മാമും മുന്നോട്ടുവന്നപ്പോള്‍ അവള്‍ക്കും സ്ഥലം ആയി (എന്റെ മുന്നില്‍ ഞാന്‍ ഈശ്വരതുല്യം കാണുന്നു ഇവരെ )വീട് ചെയ്ത് നല്‍കാമെന്ന് പറഞ്ഞു ഒരുകൂട്ടര്‍ വന്നപ്ലോല്‍ സന്തോഷം ഇരട്ടി ആയെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം അവര്‍ക്കു മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല ..പിന്നീടായിരുന്നു എന്റെ ഓട്ടം ..ഇതില്‍ പേരെടുത്തു പറയേണ്ടവര്‍ .എന്റെ പ്രിയപ്പെട്ട അനുജത്തി നടാഷ ..അവളെക്കുറിച്ചു ഇതിനുമുന്നെ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട് ????ബെന്‍ജിന പിജെ ..കൂടപ്പിറപ്പുകള്‍ക്കു ഭവനം എന്നപേരില്‍ തുടങ്ങിയ ഗ്രൂപ്പില്‍ നിന്നും 3/50..ലക്ഷം പിരിച്ചു തന്നു ..ബെന്‍ജീന ????..ബെന്‍ജീനയുടെ ഗ്രൂപ്പില്‍ ചെറുതും വലുതുമായ തുക തന്നു സഹായിച്ചവര്‍ അവര്‍ക്ക് എന്റെ വലിയൊരു കൂപ്പുകൈ ..കോണ്‍ട്രാക്ട് എടുത്ത മഹേഷ് ????വീടിന്റെ ഇന്റീരിയര്‍ ഫ്രീയായി ചെയ്തു തന്ന എറണാകുളം DREAM VIEWERSINTE EBIN SIR AND DHANIL .നിങ്ങളോടുള്ള കടപ്പാട് വാക്കുകളില്‍ ഒതുങ്ങുന്നില്ല ..SP സുരേഷ് സര്‍ ..നിഖില്‍ ..ബിന്ദു ..രാധിക രാജശ്രീ മേനോന്‍ ..സിജോ കുവൈറ്റ് ..ആരെയും മറക്കാന്‍ പറ്റില്ല ..നാളെ രാവിലെ 7.50നും 8,50നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ മായയെ കൈപിടിച്ച് ആ വീടിലെക്കു കയറ്റും ..യാതൊരു ബാധ്യതകളും ഇല്ലാതെ അവള്‍ക്കും ..അമ്മക്കും സ്വസ്ഥമായി ഉറങ്ങാന്‍ ഒരിടം ..എല്ലവരുദെയും പ്രാര്‍ത്ഥനഉണ്ടാവണം ..