കൂട്ടുകാര്‍ക്കൊപ്പം അവധിയാഘോഷത്തിലാണ് ഗായിക സയനോര. തായ്ലന്ഡിലെ പട്ടായയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഗായിക സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചു. പെണ്‍സുഹൃത്തുക്കള്‍ മാത്രമുള്ള യാത്രയാണിതെന്നും ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണ് ലഭിച്ചതെന്നും ചിത്രങ്ങള്‍ക്കൊപ്പം സയനോര കുറിച്ചു.
അതിശയിപ്പിക്കുന്ന ഒരുകൂട്ടം സ്ത്രീകള്‍ക്കൊപ്പമുള്ള ഈ തായ്ലന്ഡ് യാത്ര ശരിക്കും മനസിനെ ഞെട്ടിക്കുന്നതായിരുന്നു. യാത്രയ്ക്കിടയിലെ മനോഹര നിമിഷങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. യാത്രയുടനീളം ഭ്രാന്തമായ തമാശകളായിരുന്നു. രസിപ്പിക്കുന്ന കുറെയധികം ചിത്രങ്ങള്‍ ഞങ്ങള്‍ പകര്‍ത്തി.
ക്ഷമയോടെ ഞങ്ങളെ സഹിച്ച ടൂര്‍ മാനേജര്‍ സഹീറയോടാണ് ആദ്യം നന്ദി പറയേണ്ടത്. ഈ യാത്രയില്‍ കൂടെയുണ്ടായിരുന്നവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അത്രയേറെ പ്രിയപ്പെട്ടതായിരുന്നു ഓരോ നിമിഷവും. എനിക്ക് കൂട്ടായിനിന്ന എല്ലാ പ്രിയപ്പെട്ട പെണ്ണുങ്ങള്‍ക്കും നന്ദി. സയനോര കുറിച്ചു.സംഗീത സംവിധായിക,? അഭിനേതാവ് എന്നീ നിലകളിലും സയനോര തിളങ്ങുന്നു.