Latest News

തെലുങ്ക് താരം ശരത് ബാബു വെന്റിലേറ്ററില്‍; അണുബാധയെ തുടര്‍ന്ന് മൂന്ന് ദിവസമായി നടന്‍ ഗുരുതരാവസ്ഥയില്‍

Malayalilife
തെലുങ്ക് താരം ശരത് ബാബു വെന്റിലേറ്ററില്‍; അണുബാധയെ തുടര്‍ന്ന് മൂന്ന് ദിവസമായി നടന്‍ ഗുരുതരാവസ്ഥയില്‍

തെലുങ്ക് താരം ശരത് ബാബു ഗുരുതരാവസ്ഥയില്‍. അണുബാധയെ തുടര്‍ന്ന് വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനം തകരാറിലായ അവസ്ഥയിലാണ്. മൂന്ന് ദിവസമായി വെന്റിലേറ്ററില്‍ തുടരുന്ന ശരത് ബാബുവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ല. അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായ ശരത് ബാബുവിനെ കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയത്.

 നിലവില്‍ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. 1973 ല്‍ സിനിമയിലെത്തിയ ശരത് ബാബു, തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഡെയ്സി, ശരപഞ്ജരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും പരിചിതനാണ് ശരത് ബാബു. അണ്ണാമലൈ, മുത്തു, ബാബ, ആളവന്താന്‍, മഗധീര തുടങ്ങി 200ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 

Read more topics: # ശരത് ബാബു
sarath babu HOSPITALISED

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES