അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏഴ് വര്‍ഷത്തിനുള്ളില്‍ ഒന്‍പത് ശസ്ത്രക്രിയകള്‍ക്ക് വിധേയ ആകേണ്ടിവന്ന നടിയാണ് ശരണ്യ ശശി. മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശരണ്യ ശശി. ചെറിയ സമയം കൊണ്ടാണ് ശരണ്യ മിനിസ്ക്രീനിൽ തന്റേതായ ഇടം കണ്ടെത്തിയത്. ബിഗ് സ്ക്രീനിലും മുഖം കാണിച്ച താരം പ്രേക്ഷകരുടെ മനസുകളിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ട്യൂമർ നടിയുടെ ജീവിതം മാറ്റി മറിക്കുന്നത്. പിന്നീട് ചെറിയ ഒരു ഇടവേയ്ക്ക് ശേഷമാണ് ശരണ്യ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. അത് ഒട്ടും പ്രതീക്ഷിക്കാത്ത രൂപത്തിലും സ്ഥിതിയിലുമായിരുന്നു. ചികിത്സയ്ക്ക് ശേഷം ശരണ്യ ജീവിതത്തിലേയ്ക്ക് മടങ്ങി വരുകയാണ്. 2012ലാണ് നടിയ്ക്ക് ട്യൂമർ ബാധിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ആണ് ഒരു വശം തളർന്ന പോയത്.
രോഗശാന്തിക്ക് ശേഷം ശരണ്യ വീണ്ടും പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയിരിക്കുകയാണ്. യൂട്യൂബ് ചാനലിലൂടെയാണ് നടി പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ശരണ്യയുടെ യൂട്യൂബ് ചാനൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇപ്പോഴിതാ നടിയുടെ പുതിയ വീഡിയോ വൈറലായിരിക്കുകയാണ്. അമ്മയെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നതാണ് വീഡിയോ. പ്രേക്ഷകരുടെ നിർദ്ദേശപ്രകാരമായിരുന്നു അമ്മയ ക്യാമറയ്ക്ക മുന്നിൽ കൊണ്ടു വന്നത്. വീഡിയോ കാണുന്നവർക് മനസിലാകും ശരണ്യ വീഡിയോ എടുക്കുന്ന സമയം ഇപ്പോഴും സഹായിയായി 'അമ്മ അടുത്തു കാണും. ശരണ്യയുടെ യൂട്യൂബ് വീഡിയോകളിൽ അമ്മ സജീവ സാന്നിധ്യമാണ്. അമ്മയുടെ ശബ്ദം മാത്രമാണ് വീഡിയോയിൽ കേൾക്കാൻ കഴിയുന്നത്. എന്നാൽ അമ്മയെ ക്യാമറയ്ക്ക് മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്തെത്തുകയായിരുന്നു. വീഡിയോയ്ക്ക് താഴെ ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് പ്രേക്ഷകർ രംഗത്തെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് പുതിയ വീഡിയോയിൽ ശരണ്യ അമ്മയെ പരിചയപ്പെടുത്തിയിരിക്കുന്നത്. അമ്മയുടെ വീഡിയോ വൈറലായിട്ടുണ്ട്. അമ്മ നാണക്കാരിയായത് കൊണ്ടാണ് വീഡിയോയിൽ മുഖം കാണിക്കാത്തതെന്നാണ് ശരണ്യ പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്യാമറയ്ക്ക് മുന്നിൽ വരാൻ അമ്മയെ നിർബന്ധിക്കുന്നുണ്ട്. എന്നാൽ ശീലമില്ലാത്തത് കൊണ്ട് അമ്മയ്ക്ക് വരൻ മടിയാണെന്നു ശരണ്യ പറയുന്നു. ഉത്സവത്തിന് പോകാൻ തയ്യാറെടുക്കുന്ന ശരണ്യയും അമ്മയുമാണ് വീഡിയോയിൽ. പൊട്ട് തൊട്ട് ഒരുങ്ങുന്ന നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
സിറ്റി ലൈറ്റ്സ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിട്ടുണ്ട്. ഇത് തന്റെ രണ്ടാം ജന്മമായിട്ടാണ് നടി കരുതുന്നത്. ചികിത്സയ്ക്കിടയിലും നടി അഭിനയിച്ചിരുന്നു. വളരെ വൈകിയാണ് നടിയുടെ അസുഖത്തെ കുറിച്ച് പ്രേക്ഷകർ അറിയുന്നത്. നടിയുടെ തിരിച്ചുവരവ് ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.