Latest News

അതിരനിലെ പാട്ട് പാടി ആരാധകരെ ഞെട്ടിച്ച് സാനിയ ഇയ്യപ്പന്‍; വീഡിയോ കാണാം

Malayalilife
അതിരനിലെ പാട്ട് പാടി ആരാധകരെ ഞെട്ടിച്ച് സാനിയ ഇയ്യപ്പന്‍; വീഡിയോ കാണാം

ബാലതാരമായി വെളളിത്തിരയിലേക്കെത്തി പിന്നീട് ക്വീന്‍ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. മറ്റ് നടിമാരില്‍ നിന്നും വ്യത്യസ്തമായി മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ബോള്‍ഡായി പെരുമാറുകയും ചെയ്യുന്ന താരം കൂടിയായതിനാല്‍ സാനിയ ഇടയ്ക്ക് വിമര്‍ശനങ്ങളും നേരിടാറുണ്ട്. എങ്കിലും തന്റെ ഇഷ്ടങ്ങളിലും നിലപാടുകളിലും സാനിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതേസമയം ഇപ്പോള്‍ വൈറലാകുന്നത് സാനിയ ഇയ്യപ്പന്‍ ആതിരനിലെ സൂപ്പര്‍ഹിറ്റ് പാട്ടായ പവിഴമഴയെ എന്ന ഗാനം പാടുന്നതാണ്.

പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കെയാണ് സാനിയ സിനിമയിലേക്ക് എത്തിയത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയയുടെ കടന്നുവരവ്. സിനിമയിലെ ചിന്നു എന്ന കഥാപാത്രം ഹിറ്റായതോടെ സാനിയയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. പുതിയ ഒരുപാട് സിനിമകളിലേക്കുള്ള അവസരമായിരുന്നു ഈ പതിനാറ് വയസുകാരിയെ തേടി എത്തിയിരുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ വിഭാഗം ആളുകളുടെ പിന്തുണയുള്ള സാനിയ വളരെ മോഡേണ്‍ ചിന്താഗതിയുള്ള പെണ്‍കുട്ടിയാണ്. അപ് ടുഡേറ്റ് ആയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന്റെ പേരില്‍ താരം പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. തന്റെ ഇടനെഞ്ചില്‍ ടാറ്റൂ പതിപ്പും ആരാധകരെ സാനിയ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ താരത്തിന്റെ പാട്ടുപാടുന്ന വീഡിയോ ആണ് വൈറലാകുന്നത്. അതിരനിലെ പവിഴമഴയെ എന്ന ഗാനത്തിന്റെ പല്ലവിയാണ് സുഹൃത്തിനൊപ്പം സാനിയ പാടിയത്. 'കൊല്ലരുത്' എന്ന കുറിപ്പോടെ താരം പാട്ടു വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്

ഡാന്‍സ്, അഭിനയം എന്നിവ കൂടാതെ ഇപ്പോള്‍ തരക്കേടില്ലാതെ സാനിയ പാടുകയും ചെയ്യുന്നുണ്ടെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ഒരു ലക്ഷത്തിലേറെ പേരാണ് സാനിയയുടെ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തതത്. സാനിയയുടെ വിഡിയോക്കു താഴെ ഗാനം ആലപിച്ച ഹരിശങ്കറും മികച്ചത് എന്ന് കമന്റിട്ടിട്ടുണ്ട്. സാനിയ പാടുന്ന വീഡിയോ കാണാം.

saniya iyappan sang athiran movie song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES