മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ. 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാലതാരമായി സിനിമയിലെത്തിയ സാനിയ വളരെ പെട്ടെന്നു തന്നെ ആരാധകരുടെ മനസ് കീഴടക്കുകയായിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയും സാനിയ ആരാധകരെ സൃഷ്ടിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമ സാനിയയെ നോക്കിക്കാണുന്നത്. ദി പ്രിസ്റ്റിലും സാനിയ നല്ലൊരു കഥാപാത്രമാണ് ചെയ്തത്.
വസ്ത്രത്തിന്റെ പേരിലൊക്കെ നിരവധി ചൂഷണങ്ങൾ നേരിടേണ്ടി വന്ന നടിയാണ് സാനിയ. അത്തരത്തിലൊരു അനുഭവമാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. മോശം കമന്റ് ചെയ്‌തൊരാള്‍ക്കെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയതും തുടര്‍ന്നുണ്ടായ അനുഭവവുമാണ് സാനിയ പങ്കുവച്ചത്. എന്നാല്‍ ആത്മവിശ്വാസം ഉള്ളവരെ ഇത്തരം കമന്റുകള്‍ ബാധിക്കില്ലെന്നാണ് സാനിയ പറയുന്നത്. ഷോര്‍ട്സ് ഇട്ടതിന് എന്നെ മുംബൈ ബസില്‍ കയറ്റി വിടണം എന്ന കമന്റ് അല്‍പം കടന്നുപോയതിനാല്‍ മാത്രമാണ് കേസ് കൊടുക്കേണ്ടി വന്നത്. കമന്റ് ചെയ്ത ആളെ കണ്ട് ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു അത്' സാനിയ ഓര്‍ക്കുന്നു. സമാനമായ അനുഭവങ്ങള്‍ മുമ്പ് വേറെയും താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്.