Latest News

ഇളയ മകന്റെ സന്തോഷവാർത്ത പങ്കുവച്ച് നടി സംവൃത സുനിൽ; ചിത്രം ഏറ്റെടുത്ത് ആരാധകർ

Malayalilife
ഇളയ മകന്റെ സന്തോഷവാർത്ത പങ്കുവച്ച് നടി സംവൃത സുനിൽ; ചിത്രം ഏറ്റെടുത്ത് ആരാധകർ

ഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ആ ചിത്രത്തിലൂടെയായിരുന്നു നടിയുടെ സിനിമയിലേക്കുള്ള വരവിനുള്ള വിധി. ദീലിപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് നടി പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു. മലയാള സിനിമയിൽ തിളങ്ങി നിൽക്കവെയാണ് നടി വിവാഹിതയാകുന്നത്. പിന്നീട് സിനിമയ്ക്ക് ഒരു ചെറിയ ഇടവേള നൽകി മാറി നിൽക്കുകയായിരുന്നു. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെയാണ് സംവൃത സിനിമയിലേയ്ക്ക് മടങ്ങി എത്തിയത്.

കഴഞ്ഞ വർഷമാണ് നടി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോൾ ഇതാ ഈ കുഞ്ഞിന്റെ ഒന്നാം പിറന്നാളിന്റെ ചിത്രങ്ങളാണ് നടി ഇൻസ്റ്റാഗ്രാമിൽ ഇട്ടത്. ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന് എന്നായിരുന്നു ഈ ചിത്രത്തിന്റെ അടിക്കുറിപ്പ്. കുഞ്ഞ് രുദ്രയ്ക്ക് പിറന്നാൾ ആശംസയുമായി നിരവധി പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. ഭർത്താവിനൊപ്പം അമേരിക്കയിൽ താമസിക്കുന്ന നടിയുടെ മൂത്ത കുട്ടിയുടെ പേര് അഗസ്ത്യ എന്നാണ്. 2012 ലാണ് സംവൃതയും അഖിലും വിവാഹിതരാകുന്നത്.

അടുത്തിടെ പുതിയ ചിത്രത്തിൽ സംവൃത എത്തുന്നു എന്ന സൂചനയും ലഭിച്ചിരുന്നു. ഇതിന്റെ ആകാംക്ഷയിലാണ് ആരാധകർ ഒട്ടാകെ. അനൂപ് സത്യന്റെ സിനിമയിലാണ് സംവൃത വീണ്ടും എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ എത്താതെ അമേരിക്കയില്‍ നിന്നുതന്നെ സംവൃത സുനില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന രീതിയിലാകും ചിത്രീകരണം എന്നും സൂചന ഉണ്ട്.


 

samvritha sunil post children family viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES