കന്നട സിനിമ-സീരിയല്‍ നടന്‍ സമ്പത്ത് ജെ റാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 35 വയസായിരുന്നു. ബെംഗളൂരുവിലെ നെലമംഗലയിലെ വീട്ടില്‍ ശനിയാഴ്ചയാണ് സംഭവം. അഭിനയരംഗത്ത് അവസരങ്ങള്‍ കുറഞ്ഞതിലുള്ള നിരാശയില്‍ ആ ത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. അവസരങ്ങള്‍ കുറഞ്ഞതില്‍ സമ്പത്ത് ദുഃഖിതനായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
'അഗ്നിസാക്ഷി' എന്ന സീരിയിലിലൂടെയാണ് സമ്പത്ത് പ്രേക്ഷകര്‍ക്ക് പരിചിതനാകുന്നത്. 'ബാലാജി ഫോട്ടോ സ്റ്റുഡിയോ' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സമ്പത്തിന്റെ സുഹൃത്തും നടനുമായ രാജേഷ് ധ്രുവയാണ് മരണവിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. 'ഈ വിയോഗം താങ്ങാനുള്ള ശക്തി ഞങ്ങള്‍ക്കില്ല. നിരവധി സിനിമകളും ഒരുപാട് പോരാട്ടങ്ങളും ബാക്കിയാണ്.
നിന്റെ സ്വപ്നങ്ങള്‍ സത്യമാകാന്‍ ഇനിയും ഒരുപാട് സമയമുണ്ടായിരുന്നു. നിന്നെ വലിയൊരു വേദിയില്‍ കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്, ദയവായി തിരിച്ചുവരൂ,' എന്നാണ് രാജേഷ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. സമ്പത്തിന്റെ വിയോഗത്തില്‍ ഞെട്ടലിലാണ് കന്നഡ ടെലിവിഷന്‍ താരങ്ങള്‍. നടന്റെ നാടായ നരസിംഗരാജപുരയിലാണ് സംസ്‌കാരം.