Latest News

പുഷ്പ2 എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ യാത്രയാണ്; തീയാണ്  പുഷ്പ 2': മ്യൂസിക് ഡയറക്ടര്‍ സാം സി എസ് 

Malayalilife
 പുഷ്പ2 എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ യാത്രയാണ്; തീയാണ്  പുഷ്പ 2': മ്യൂസിക് ഡയറക്ടര്‍ സാം സി എസ് 

ന്‍ഡ്യയൊട്ടാകെയുള്ള ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്റെയും ഫഹദ് ഫാസിലിന്റെയും രശ്മിക മന്ദാനയുടെയും ചിത്രം പുഷ്പ 2. ചിത്രത്തിന്റെ ബി ജി എം ചെയ്തത് സൗത്ത് ഇന്ത്യയില്‍ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ സമ്മാനിച്ച മ്യൂസിക് ഡയറക്ടര്‍ സാം സി എസ് ആണ്. സോഷ്യല്‍ മീഡിയയില്‍ സാം കുറിച്ച വരികള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

'ബി ജി എമ്മില്‍ വര്‍ക്ക് ചെയ്യാന്‍ എന്നെ പരിഗണിച്ചതിനും  മൈത്രി ഒഫീഷ്യലിന്റെ പുഷ്പ 2 എന്ന മാസ്സ് എന്റൈന്‍മെന്റില്‍ പ്രവര്‍ത്തിച്ചത്തിന്റെ  ഭാഗമായി ഈ അത്ഭുതകരമായ അനുഭവം നല്‍കിയതിനും നന്ദി,  നിര്‍മ്മാതാവ് രവിശങ്കര്‍ നവീനിയേനിയുടെയും ചെറിയുടെയും മികച്ച പിന്തുണയും വിശ്വാസവുമില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല.അല്ലു അര്‍ജുന്‍  സാര്‍ ഒരുപാട് നന്ദി, നിങ്ങള്‍ വളരെയധികം സപ്പോര്‍ട്ട് നല്‍കുന്നു, താങ്കളുടെ മാസ്മരികമായ അഭിനയ പ്രകടനം, BGM സ്‌കോര്‍ ചെയ്തത് എനിക്ക് ആ അധിക ആവേശം നല്‍കി, ശരിക്കും തീ ??.

സംവിധായകന്‍ സുകുമാര്‍ സാര്‍, ഈ മാഗ്‌നം ഓപ്പസില്‍ നിങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഒരു നിമിഷം പങ്കിടുന്നതില്‍ ഞാന്‍ നന്ദിയുള്ളവനാണ്, പ്രത്യേകിച്ച് ആ പവര്‍ പാക്ക്ഡ് ഫൈറ്റ് സീനുകളിലും ക്ലൈമാക്‌സിലും പ്രവര്‍ത്തിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്. കൂടാതെ എഡിറ്റര്‍ നവീന്‍ നൂലി ബ്രോ നന്ദി  മുഴുവന്‍ പ്രക്രിയയിലുടനീളം നിങ്ങളുടെ നിരന്തരമായ പിന്തുണക്ക് വളരെയധികം.നന്ദി എന്റെ ടീമിന് '. പുഷ്പ2 ഈ ഡിസംബര്‍ 5-ന് ലോകമെമ്പാടും അതിന്റെ  കാട്ടുതീ പടര്‍ത്തുന്നു, അത് നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ കാണുക.

പുഷ്പ തീ പടര്‍ത്തും തിയേറ്ററുകളിലും പ്രേക്ഷകരിലും എന്ന് ബി ജി എം ചെയ്ത സാം സി എസ് തുറന്നു പറയുന്നു. കാത്തിരിക്കാം അല്ലു അര്‍ജുന്റെ ആ തീപ്പൊരി ചിത്രത്തിനായി. മലയാളത്തിലും തെന്നിന്ത്യയിലെ സിനിമകളിലും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകള്‍ തീര്‍ത്ത സംഗീത സംവിധായകന്‍ സാം സി എസ് കൂടി പശ്ചാത്തല സംഗീതത്തില്‍ എത്തുമ്പോള്‍ അല്ലു അര്‍ജുനും ഫഹദ് ഫാസിലും ഒരുമിക്കുന്ന  ബ്ലോക്ക്ബസ്റ്ററിന് നമുക്ക് സാക്ഷ്യം വഹിക്കാം. വാര്‍ത്താ പ്രചരണം ആര്‍ ഓ പ്രതീഷ് ശേഖര്‍.

sam cs talks about pushpa2

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES