സല്‍മാന്‍ ഖാന്‍ പഴയൊരു സുഹൃത്തിനോട് നടത്തിയ സ്‌നേഹപ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.തന്റെ സുഹൃത്തായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയെ ചുംബിക്കുന്ന വീഡിയോ ആണിപ്പോള്‍ ചര്‍ച്ചാ വിഷയം. 54-ാമത് ഐഎഫ്എഫ്‌ഐയില്‍ പങ്കെടുക്കാന്‍ ഗോവയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. ഈ മാസം 28 വരെയാണ് ചലച്ചിത്ര മേള.ഫാരി' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അനന്തരവളായ അലിസെ അഗ്‌നിഹോത്രിക്കൊപ്പമാണ് സല്‍മാന്‍ ഖാന്‍ വേദിയില്‍ എത്തിയത്. അപ്പോഴാണ് അദ്ദേഹം മാദ്ധ്യമ സുഹൃത്തിനെ കണ്ടുമുട്ടിയത്.
സുഹൃത്തിന്റെ അടുത്തെത്തിയ സല്‍മാന്‍ ഖാന്‍ സന്തോഷത്തോടെ ആലിംഗനം ചെയ്യുകയും നെറുകയില്‍ ചുംബിക്കുകയുമായിരുന്നു.