Latest News

ഞാനൊരു സിപിഎം അനുഭാവിയാണ് പക്ഷേ ജയരാജനെ പോലെയൊരാളെ സ്ഥാനാർത്ഥിയാക്കിയത് ദോഷം ചെയ്യും`; `ഞാനൊരു കോൺഗ്രസുകാരനാണ് പക്ഷേ പി ജയരാജനെപ്പോലെയുള്ള ആളുകളെയാണ് രാഷ്ട്രീയത്തിന് ആവശ്യം`; നടൻ സലിം കുമാർ പറഞ്ഞതെന്ന പേരിൽ പ്രചരിക്കുന്നത് വ്യത്യസ്ത അഭിപ്രായങ്ങൾ; എന്റെ ചോദ്യം ഇതാണ് ഇതിൽ ആരാണ് ഞാൻ ? വൈറലായി സലിം കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

Malayalilife
ഞാനൊരു സിപിഎം അനുഭാവിയാണ് പക്ഷേ ജയരാജനെ പോലെയൊരാളെ സ്ഥാനാർത്ഥിയാക്കിയത് ദോഷം ചെയ്യും`; `ഞാനൊരു കോൺഗ്രസുകാരനാണ് പക്ഷേ പി ജയരാജനെപ്പോലെയുള്ള ആളുകളെയാണ് രാഷ്ട്രീയത്തിന് ആവശ്യം`; നടൻ സലിം കുമാർ പറഞ്ഞതെന്ന പേരിൽ പ്രചരിക്കുന്നത് വ്യത്യസ്ത അഭിപ്രായങ്ങൾ; എന്റെ ചോദ്യം ഇതാണ് ഇതിൽ ആരാണ് ഞാൻ ? വൈറലായി സലിം കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

സോഷ്യൽ മീഡിയയിലും ട്രോളുകളിലും ഏറ്റവും അധികം നിറഞ്ഞ് നിൽക്കുന്ന രണ്ട് മലയാള നടന്മാരാണ് സലിം കുമാറും, സുരാജ് വെഞ്ഞാറംമൂടും. എന്തിനും ഏതിനും ഇവരുടെ മീമുകൾ ഉപയോഗിച്ചുള്ള ട്രോളുകളാണ് കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. രാഷ്ട്രീയമായാലും സിനിമ ആയാലും കായിക മത്സരങ്ങളായാലും ലെ* മെൻഷൻ ചെയ്യുന്നത് ഇരുവരുടേയും സിനിമകളിലെ രംഗങ്ങൾ ഉപയോഗിച്ച് തന്നെയാണ്. ഇത്തരത്തിൽ ലോക്‌സഭ തെരഞ്ഞടുപ്പിൽ സലീം കുമാർ പറഞ്ഞത് എന്ന രീതിയിൽ ഷെയർ ചെയ്തിരിക്കുന്ന രണ്ട് വ്യത്സത രാഷ്ട്രീയ അഭിപ്രായങ്ങളുടെ ട്രോൾ ഇമേജുകളാണ് സൈബർ ഇടത്തിലെ സംസാര വിഷയം.

വടകരയിലെ സിപിഎം സ്ഥാനാർത്ഥി പി. ജയരാജനെ സംബന്ധിക്കുന്ന രണ്ട് അഭിപ്രായങ്ങൾ. അതിൽ ഒന്ന് അദ്ദേഹത്തെ അനുകൂലിച്ചും മറ്റേത് പ്രതികൂലിച്ചുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും ഷെയർ ചെയ്ത സലീം കുമാർ ഒരു കിടുക്കാച്ചി ക്യാപ്ഷനും കൊടുത്തിട്ടുണ്ട്. എന്റെ ചോദ്യം ഇതാണ്..ആരാണ് ഞാൻ

ആദ്യത്തെ ചിത്രം ഉപയോഗിച്ചിരിക്കുന്നത് കോൺഗ്രസ് സർക്കിളുകളിലാണ്. ആ ചിത്രത്തിൽ പറയുന്നത് ഇങ്ങനെയാണ്. `` ഞാൻ ഒരു ഇടതുപക്ഷ അനുഭാവിയാണ് എന്നിരുന്നാലും പറയുകയാണ് ജയരാജനെ പോലെയുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന് ദോഷം ചെയ്യും. എന്റെയും കുടുബത്തിന്റേയും വോട്ട് ഇത്തവണ യുഡിഎഫിന് ആണ്. ഒരു കാരണവശാലും ബിജെപി അധികാരത്തിൽ വരരുത്. രണ്ട് മൂന്ന് എംപിമാരെയും കൊണ്ട് കേന്ദ്രത്തിൽ പോയിട്ട് സിപിഎമ്മിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല``

മറ്റൊരു ചിത്ത്രതിൽ പറയുന്നത് ജയരാജനെ അനുകൂലിച്ചാണ്. അത് ഇപ്രകാരമാണ് ``ഞാനൊരു കൊൺഗ്രസുകാരനാണ് എന്നിരുന്നാലും പറയുകയാണ്, പി ജയരാജനെ പോലെയുള്ള രാഷ്ട്രീയക്കാരാണ് രാഷ്ട്രീയരംഗത്ത് ആവശ്യം ``

ഇങ്ങനെ രണ്ട് അഭിപ്രായങ്ങളും താൻ പറഞ്ഞിട്ടില്ലെന്നും ചുരുങ്ങിയ പക്ഷം ഏതെങ്കിലും ഒരു വിഭാഗം മാത്രമെങ്കിലും തന്നെ ഒപ്പം കൂട്ടണം എന്നുമാണ് പോസ്റ്റിലൂടെ സലിം കുമാർ ഉദ്ദേശിക്കുന്നത്. യഥാർഥത്തിൽ കോൺഗ്രസ് അനുഭാവിയാണ് സലിം കുമാർ മുൻപ് പല കോൺഗ്രസ് വേദികളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.

Read more topics: # salim kumar viral fb post
salim kumar viral fb post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES