ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച മലയാളചലച്ചിത്ര നടനാണ് സൈജു കുറുപ്പ്. അതിനു ശേഷം നിരവധി മലയാള ചലച്ചിത്രങ്ങളിൽ നായകനായും വില്ലനായും സഹനടനായും വേഷമിട്ടു. ഏതാനും തമിഴ് ചിത്രങ്ങളിലും അഭിനയിച്ച ഇദ്ദേഹം അനിരുദ്ധ് എന്ന പേരിലാണ് അവിടെ അറിയപ്പെടുന്നത്. സിനിമയില്‍ പതിനാറു വര്‍ഷങ്ങള്‍ തികഞ്ഞ നടനാണ് സൈജു കുറുപ്പ്.
വിജയങ്ങളും പരാജയങ്ങളും തന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് സൈജു കുറുപ്പ് പറയുന്നു. ‘എല്ലാ ചിത്രവും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെങ്കിലും ഒന്നിന്റെ പുറത്തും ഞാന്‍ അമിത പ്രതീക്ഷവയ്ക്കാറില്ല. കാരണം കെ.എല്‍ 10, ആട് എന്നീ ചിത്രങ്ങള്‍ എനിക്ക് ഭയങ്കര പ്രതീക്ഷയുള്ളതായിരുന്നു. അത് രണ്ടും ബോക്‌സോഫീസില്‍ ചലനമുണ്ടാക്കിയില്ല. അന്ന് തീരുമാനിച്ചതാണ് ഒരു ചിത്രത്തിനും അമിത പ്രതീക്ഷ കൊടുക്കില്ലെന്ന്,’ സൈജു കുറുപ്പ് പറയുന്നു. ഇതുവരെ ചെയ്തവയില്‍ തനിക്കേറെ പ്രിയപ്പെട്ടത് ആദ്യ ചിത്രമായ മയൂഖത്തിലെ ഉണ്ണിക്കേശവനെന്ന കഥാപാത്രത്തെയാണെന്നും താരം കൂട്ടിച്ചേർത്തു. കൂടാതെ ബാബ കല്ല്യാണിയിലെ താഹിര്‍ മുഹമ്മദ് എന്ന കഥാപാത്രവും ഹലോ എന്ന സിനിമയിലെ പ്രവീണെന്ന കഥാപാത്രവും തനിക്കേറെ പ്രിയപ്പെട്ടതായിരുന്നുവെന്നും സൈജു കുറുപ്പ് കൂട്ടിച്ചേര്‍ത്തു.
യാതൊരു സിനിമാ പശ്ചാത്തലവുമില്ലാതെ വെള്ളിത്തിരയിലെത്തി മലയാളത്തിന് ഏറെ പ്രിയപ്പെട്ട നടനായി മാറിയ സൈജു കുറുപ്പിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഹരിഹരന്റെ സംവിധാനത്തിലൊരുങ്ങി 2005 ൽ പുറത്തിറങ്ങിയ മയൂഖത്തിലെ ഉണ്ണികേശവൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലെത്തിയതാണ് സൈജു. പിന്നീട് നായകനായും സഹനടനായും വില്ലത്തരം കാണിച്ചും ചിരിപ്പിച്ചും സൈജു മലയാളികളെ കയ്യിലെടുത്തു കരിയറിലെ നൂറാമത്തെ ചിത്രമായ ഉപചാരപൂർവം ഗുണ്ടാ ജയനിൽ ആദ്യമായി ടൈറ്റിൽ റോളിലും എത്തുന്നതിന്റെ സന്തോഷത്തിലാണ് സൈജു ഇപ്പോൾ. താരത്തിന്റെ ജന്മദിനത്തിനാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്.