Latest News

ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് ഷീലയും നെടുമുടി വേണുവും; ക്ഷേത്രത്തേയും വിശ്വാസത്തേയും മാനിക്കാന്‍ ശീലിക്കണമെന്ന് ഷീല; മലകയറാന്‍ ആഗ്രഹിച്ച് നില്‍ക്കുന്ന ചെറുപ്പക്കാരികളുണ്ടെങ്കില്‍ പോകട്ടേയെന്ന് നെടുമുടി വേണു

Malayalilife
 ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് ഷീലയും നെടുമുടി വേണുവും; ക്ഷേത്രത്തേയും വിശ്വാസത്തേയും മാനിക്കാന്‍ ശീലിക്കണമെന്ന് ഷീല; മലകയറാന്‍ ആഗ്രഹിച്ച് നില്‍ക്കുന്ന ചെറുപ്പക്കാരികളുണ്ടെങ്കില്‍ പോകട്ടേയെന്ന് നെടുമുടി വേണു

ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് മലയാള സിനിമാ താരങ്ങളായ ഷീലയും നെടുമുടി വേണുവും. ക്ഷേത്ര മര്യാദകള്‍ പാലിച്ച് സ്ത്രികള്‍ പെരുമെറണമെന്നും സ്ത്രി പ്രവേശനത്തോടെ നുള്ളി, മാന്തി തുടങ്ങിയ പരാതികള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഷീല പ്രതികരിക്കുന്നു. എന്നാല്‍ ക്ഷേത്രത്തേയും വിശ്വാസത്തേയും മാനിച്ച് സ്ത്രീകള്‍ പെരുമാറണെമെന്നാണ് നെടുമുടി വേണു പ്രതികരിക്കുന്നത്. ശബരിമല കയറണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ചെറുപ്പക്കാരികളായ സ്ത്രീകളുണ്ടെങ്കില്‍ പോകട്ടെയെന്നും അദ്ദേഹം പറയുന്നു.

ഷീലയുടെ വാക്കുകള്‍:

''ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിവിധി വന്നു. കോടതിക്ക് അങ്ങനെയെ വിധി പറയാന്‍ കഴിയുള്ളു എന്നുതന്നെയാണ് എന്റെ അഭിപ്രായം.

എന്നാല്‍, പെണ്‍കുട്ടികള്‍ ശബരിമല കയറിയാല്‍ ഇനി സംഭവിക്കാന്‍ പോകുന്ന പല കാര്യങ്ങളുമുണ്ട്. പുരുഷന്മാര്‍ തള്ളി, നുള്ളി, നോക്കി എന്നുതുടങ്ങിയ പരാതികളും പരിഭവങ്ങളുമുണ്ടാകാന്‍ സാധ്യതയുണ്ട്. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ക്ഷേത്രമര്യാദകള്‍ക്കൊപ്പം പെരുമാറിയാല്‍ നന്നായിരിക്കും.''

നെടുമുടി വേണു പറയുന്നു:

''സുപ്രീംകോടതി വിധി വന്നത് ശരി. കോടതിക്ക് അങ്ങനെയെ കാണാന്‍ കഴിയൂ. പുരുഷന്മാരും സ്ത്രീകളും ശബരിമല കയറുന്നതില്‍ വേര്‍തിരിവോടെ കോടതിക്ക് നില്‍ക്കാനാവില്ല.

ശബരിമല കാലക്രമേണ കാടുകള്‍ നശിച്ച ഒരു നഗരമായി മാറുകയും വന്‍കിട ഹോട്ടലുകളും കെട്ടിട സമുച്ചയങ്ങളും ഉണ്ടാകുകയും ആണായാലും പെണ്ണായാലും ആളുകള്‍ അടിച്ചുപൊളിച്ച് ജീവിക്കാനുള്ള ഒരു സ്ഥലമായും മാറും.

ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍ അതായിരിക്കും സംഭവിക്കാന്‍ പോകുന്നത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് നടുവില്‍ ശബരിമല. പതിനെട്ടാം പടി വളരെ വീതി കുറഞ്ഞിട്ടുള്ളതാണ്.

അതുവഴി സ്ത്രീകള്‍ക്കൊപ്പം കയറുക പ്രയാസമായിരിക്കും. കൊച്ചുകുട്ടികള്‍ക്കും 50 വയസുകഴിഞ്ഞവര്‍ക്കും ശബരിമലയില്‍ കയറാമല്ലോ. ആ പ്രായം വരെ കാത്തിരിക്കാന്‍ സ്ത്രീകള്‍ എന്തിന് മടിക്കണം?ശബരിമലയില്‍ പോകണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ചെറുപ്പക്കാരായ സ്ത്രീകളുണ്ടെങ്കില്‍ അവര്‍ പോകട്ടെ, പോയി അനുഭവിക്കട്ടെ.

sabarai mala issue sleela nedumudi venu response

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES