മലയാളത്തില്‍ 150 ദിവസം പ്രദര്‍ശിപ്പിച്ച് റെക്കോഡ് കളക്ഷന്‍ വാങ്ങിയ ചിത്രമാണ് ആകാശഗംഗ. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശ ഗംഗ എത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. ആകാശഗംഗയിലെ ദിവ്യാ ഉണ്ണിയുടെ കഥാപാത്രം പോലെ തന്നെ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ കഥാപാത്രമായിരുന്നു ഉണ്ണി. നായകനായി വേഷമിട്ട റിയാസിനെ പിന്നീട് ഈ സിനിമയ്ക്ക് ശേഷം മലയാളികള്‍ കമ്ടിട്ടില്ല. എന്നാല്‍ സിനിമയില്‍ നിന്നും താന്‍ ഔട്ടായതിന്റെ കാരണം വെളിപ്പെടുത്തി ഇപ്പോള്‍ താരം രംഗത്തെത്തിയിരിക്കുകയാണ്.
സിനിമകളില്‍ ഇല്ലെങ്കിലും താന്‍ ഈ നാട്ടിലൊക്കെ തന്നെ ഉണ്ടായിരുന്നെന്നാണ് റിയാസ് പറയുന്നത്. ആകാശ ഗംഗയ്ക്ക് ശേഷം രണ്ട് മൂന്ന് സിനിമകള്‍ക്കായി അവസരം ചോദിച്ചെങ്കിലും ഇതില്‍ വേഷം കിട്ടാതെ വന്നതോടെ നിരാശനാകുകയായിരുന്നെന്ന് റിയാസ് പറയുന്നു. അതിനടയില്‍ രണ്ട് മൂന്ന് പ്രോജക്ടില്‍ ഏ്ര്‍പ്പെട്ടെങ്കിലും ഇവ വിജയം കൈവരിക്കാന്‍ സാധിച്ചുമില്ല.
അവസരങ്ങള്‍ വന്നില്ല എന്നത് മാത്രമല്ല പലരോടും ചാന്‍സ് ചോദിച്ചിട്ടും ഇത് കിട്ടിയില്ല എന്നാണ് റിയാസ് പറയുന്നത്.നമുക്ക് അര്‍ഹതപ്പെട്ടത് നമ്മളെ തേടിവരും എന്നൊരു കാത്തിരിപ്പായിരുന്നു. ആ കാത്തിരിപ്പ് 20 വര്‍ഷം നീണ്ടുവെന്ന് മാത്രം.കുടുംബവും കുട്ടികളും ജീവിതപ്രാരാബ്ദങ്ങളുമൊക്കെ ആയതോടെ സിനിമ വിട്ട് ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ബിസിനസിന്റെ പുറകെയായിരുന്നു ഇത്രയും നാളെന്നും റിയാസ് പറയുന്നു.
വിനയേട്ടനുമായി നല്ല അടുപ്പമാണുണ്ടായിരുന്നത്. ആകാശഗംഗ രണ്ടാം ഭാഗം എത്തുന്നു എന്നറിഞ്ഞപ്പോഴും അതിലേക്ക് തന്നെ നായകനായി ഖ്ഷണിച്ചു എന്ന് അറിഞ്ഞപ്പോഴും ഇരട്ടി സന്തോഷം തോന്നി. ഞാനൊരിക്കലും ഒരു ചാന്‍സ് തരുമോ എന്ന് അദ്ദേഹത്തോട് ചോദിച്ചില്ലായിരുന്നെന്നും. അദ്ദേഹത്തിന്റെ ഫോണ്‍കോള്‍ വന്നപ്പോള്‍ പറയു വിനയേട്ടാ എന്നാണ് ആദ്യം പറഞ്ഞ് തുടങ്ങിയതെന്നും ഇത്‌കേട്ട അദ്ദേഹം സിനിമയില്‍ ്അഭിനയിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നെന്നും റിയാസ് പറയുന്നു. എന്റെ നമ്പര്‍ കയ്യിലുണ്ടായിരുന്നോ? എന്നെ മറന്നിട്ടില്ല അല്ലേ എന്നായിരുന്നു എന്ിക്ക് അദ്ദേഹത്തോട് ചോദിക്കാനുണ്ടായിരുന്നെന്നും റിയാസ് പ്രതികരിക്കുന്നു.