പ്രിയ നടന് ജയസൂര്യയും കന്നട നടന് ഋഷഭ് ഷെട്ടിയും അടുത്ത സുഹൃത്തുക്കള്‍ ആണ്. ഇപ്പോഴിതാ ഋഷഭിനൊപ്പം താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
കത്തനാര് മീറ്റ്സ് കാന്താരഎന്ന ക്യാപ്ഷനില്‍ ആണ് ജയസൂര്യ ചിത്രങ്ങള്‍ പങ്കുവച്ചത്.കണ്ടിട്ട് രണ്ടുപേരും ബ്രദേഴ്സിനെ പോലെ ഇരിക്കുന്നു. ഒരു അമ്മ പെറ്റ മക്കള്‍ ആണെന്നെ പറയൂ. ഇരട്ടക്കുട്ടികളെ പോലെ ഉണ്ട്. എന്നിങ്ങനെ നിരവധി കമന്റുകള്‍ ആണ് നിറയുന്നത്.നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനു എത്തിയതാണ് രണ്ടുപേരും.
റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാര് ആണ് ജയസൂര്യയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. കടമറ്റത്ത് കത്തനാറിന്റെ ജീവിതം പറയുന്ന ചിത്രമാണ് 'കത്തനാര്