Latest News

അളിയാ ടോയ്ലറ്റ് ഫൈറ്റ് എടുക്കണ്ടേ..';ആസാദിന്റെ സെറ്റില്‍ ആക്ഷന്‍ പറഞ്ഞതും കണ്ടത് മറ്റൊരു ആളെ; മെഡിക്കല്‍ കോളേജിലെ ബാത്ത്‌റൂമില്‍ ഉരുണ്ട് മറിഞ്ഞ് അഭിനയിച്ച് നടന്‍ ശ്രീനാഥ് ഭാസി; അമ്പരന്ന് ക്രൂ; അനുഭവം പങ്ക് വച്ച് സംവിധായകന്‍ 

Malayalilife
 അളിയാ ടോയ്ലറ്റ് ഫൈറ്റ് എടുക്കണ്ടേ..';ആസാദിന്റെ സെറ്റില്‍ ആക്ഷന്‍ പറഞ്ഞതും കണ്ടത് മറ്റൊരു ആളെ; മെഡിക്കല്‍ കോളേജിലെ ബാത്ത്‌റൂമില്‍ ഉരുണ്ട് മറിഞ്ഞ് അഭിനയിച്ച് നടന്‍ ശ്രീനാഥ് ഭാസി; അമ്പരന്ന് ക്രൂ; അനുഭവം പങ്ക് വച്ച് സംവിധായകന്‍ 

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബാത്ത്‌റൂമില്‍ വീണു കിടന്ന് അഭിനയിച്ച് ശ്രീനാഥ് ഭാസി. നടന്റെ അടുത്ത ചിത്രമായ 'ആസാദി' സിനിമയുടെ സെറ്റിലാണ് ക്രൂവിനെ അമ്പരിപ്പിച്ച സംഭവം നടന്നത്. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും കോട്ടയം മെഡിക്കല് കോളേജിലാണ് ചിത്രീകരിച്ചത്. സംവിധായകന്‍ ജോ ജോര്‍ജ് ന്റെ വാക്കുകള്‍... ഭാസിയുടെ കഥാപാത്രമായ രഘു പോലീസിന്റെ അടിയേറ്റു ആശുപത്രി ടോയ്ലെറ്റില്‍ വീണുകിടക്കുന്ന രംഗമുണ്ട് . 

ഇത് ചിത്രീകരിക്കാന്‍ വേണ്ടി സെറ്റ് തയാറാക്കുകയായിരുന്നു ഞങ്ങള്‍. അപ്പോഴാണ് , 'അളിയാ ടോയ് ലറ്റ് ഫൈറ്റ് എടുക്കണ്ടേ' എന്നു ചോദിച്ച് ഭാസി മച്ചാന്‍ വന്നത്. അതിന്റെ സെറ്റാണിതെന്ന് പറഞ്ഞപ്പോള്‍, വാ എന്നു പറഞ്ഞ് പുള്ളി എന്റെ കൈപിടിച്ച് നടന്നു. ആശുപത്രി കോമ്പൗണ്ടിലെ പേ ടോയ് ലറ്റിലേക്കാണ് എന്നെ കൊണ്ടുപോയത് . അകത്തേക്ക് കയറി മച്ചാന്‍ പറഞ്ഞു, 'ഇത് സെറ്റ് ' എന്ന്. അദ്ദേഹത്തിന്റെ മറുപടി കേട്ട് ഞാന്‍ ഞെട്ടി. പക്ഷെ, തൊട്ടടുത്ത നിമിഷം ആ അമ്പരപ്പ് മാറി. ഷൂട്ടില്‍ ഉടനീളം റിയലിസ്റ്റിക് അന്തരീക്ഷത്തിലെ സ്വാഭാവിക അഭിനയം നടത്തിയ അദ്ദേഹത്തിന് ആ തുടര്‍ച്ച നിലനിര്‍ത്താന്‍ റിയല്‍ ലൊക്കേഷന്‍ തന്നെ വേണമെന്ന് തോന്നിയതില്‍ അതിശയമില്ല. 

അഭിനയത്തെ അത്രമേല്‍ ഗൗരവത്തോടെ കാണുന്നവര്‍ക്ക് മാത്രം കഴിയുന്ന ഒരു കാര്യമാണിതെന്ന് ഞാന്‍ കരുതുന്നു. പിന്നീട് അനുമതി ലഭിച്ച ശേഷം ടോയ് ലറ്റ് വൃത്തിയാക്കി ആ സീന്‍ അവിടെ ചിത്രീകരിച്ചപ്പോഴാണ് ഭാസിയുടെ നിര്‍ദേശം എത്രമാത്രം വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞത് . ചിത്രത്തില്‍ ആ സീന്‍ കാണുമ്പോള്‍ നിങ്ങള്‍ക്കും മനസ്സിലാകും ആ ലൊക്കേഷന്റെ പ്രധാന്യം' ജോ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

reenath bhasi acting in azadi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES