തമിഴ് സൂപ്പര്‍താരചിത്രങ്ങളിലെ കോമഡി റോളുകളിലൂടെ കൈയടി നേടിയ റെഡിന് കിംഗ്സ്ലി വിവാഹിതനായി. ടെലിവിഷന്‍ നടിയും മോഡലുമായ സംഗീതയാണ് വധു. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. സഹപ്രവര്‍ത്തകരും ആരാധകരും ആശംസകളുമായി എത്തുന്നുണ്ട്.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഡാന്‍സറും ഇവന്റ് ഓര്‍ഗനൈസറുമായിരുന്നു റെഡിന് കിംഗ്സ്ലി. അഭിനേതാവായി അരങ്ങേറുന്നതിന് മുന്‍പ് ബിഗ് സ്ക്രീനില്‍ ആദ്യമായി എത്തിയതും നര്‍ത്തകനായി ആയിരുന്നു. 1998 ല്‍ പുറത്തെത്തിയ അവള് വരുവാലാ എന്ന ചിത്രമായിരുന്നു അത്.
നെല്‍സണ്‍ ദിലീപ്കുമാറിന്റെ കോലമാവ് കോകിലയിലൂടെ ആയിരുന്നു നടനായുള്ള അരങ്ങേറ്റം.ഡോക്ടര്‍, ബീസ്റ്റ്, അണ്ണാത്തെ, കാതുവാക്കുള്ള രണ്ട് കാതല്‍, ജയിലര്‍, എല്‍കെജി, ഗൂര്‍ഖ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഹാസ്യ രംഗങ്ങളിലെ ശ്രദ്ധേയമായ പ്രകടനവും ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയുമാണ് റെഡിന് കിംഗ്സ്ലിയെ സംവിധായകര്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നത്.
തമിഴ് ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയ നടിയാണ് നടി സംഗീത. വിജയ് ചിത്രം മാസ്റ്റര്‍, ഹേയ് സിനാമിക, വീട്ടില വിശേഷം, കടംബദാരി എന്നി സിനിമകളിലും സംഗീത അഭിനയിച്ചിട്ടുണ്ട്. റെഡിന് കിംഗ്സ്ലിയുടെ സിനിമാ സുഹൃത്തും പ്രശസ്ത നടനും നര്‍ത്തകനുമായ സതീഷാണ് റെഡിന് ആശംസകള്‍ നേര്‍ന്ന് വിവാഹ ഫോട്ടോകള്‍ പങ്കിട്ടത്.
ഇതൊരു സിനിമാ സെറ്റല്ല. ഇത് സത്യമാണ് എന്നാണ് അദ്ദേഹം റെഡിന്റെയും സംഗീതയുടെയും വിവാഹ ചിത്രങ്ങള്‍ പങ്കിട്ട് കുറിച്ചത്. സോഷ്യല്‍മീഡിയയില്‍ റെഡിന്റെ വിവാഹ ചിത്രങ്ങള്‍ വൈറലായി തുടങ്ങിയപ്പോള്‍ ആരാധകരെല്ലാം ഷൂട്ടിങിന്റെ ഭാഗമായി നടന്ന വിവാഹമാണോ എന്ന് സംശയിക്കുകയും അത്തരം കമന്റുകള്‍ പോസ്റ്റ് ചെയ്യാനും തുടങ്ങിയതോടെയാണ് റെഡിന് വേണ്ടി സതീഷ് ഇത് യഥാര്‍ത്ഥ വിവാഹം തന്നെയാണെന്ന് വ്യക്തമാക്കി എത്തിയത്.
ഇളം ലാവണ്ടര്‍ ഷേഡ് വരുന്ന സില്‍ക്ക് ഷര്‍ട്ടും മുണ്ടുമായിരുന്നു റെഡിന്റെ വേഷം. റെഡിന്റെ വസ്ത്രത്തോട് മാച്ചാകുന്ന ഇളം ലാവണ്ടര്‍ ഷേഡ് വരുന്ന സില്?ക്ക് സാരിയും ആഭരണങ്ങളുമാണ് വധു സംഗീത അണിഞ്ഞിരുന്നത്. ട്രെഡീഷണലായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സഹപ്രവര്‍ത്തകരും ആരാധകരും ആശംസകളുമായി എത്തുന്നുണ്ട്.