മലയാള നടി റെബ മലയാളികളുടെ അഭിമാനമായി തീർന്ന നിമിഷമായിരുന്നു ആറ്‌ലീ സംവിധാനം ചെയ്ത ബീഗിൾ എന്ന വിജയ് ചിത്രത്തിലെ കഥാപാത്രം ചെയ്തപ്പോൾ. അതിലെ മികച്ച കഥാപാത്രമാണ് ഏറെ പ്രേക്ഷക പ്രീതി നേടിക്കൊടുത്തതാന്. ആസിഡ് വീണ മുഖം വച്ച് ഫുട്ബോൾ കളിച്ച് പെണ്ണിന്റെ അഭിമാനം കാക്കുന്ന ഒരു കഥാപത്രമാണ് റെബ ഇതിൽ ചെയ്തത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ ശ്രദ്ധേയമായ താരമാണ് റെബ മോണിക്ക ജോണ്‍. മഴവില്‍ മനോരമയിലെ മിടുക്കി റിയാലിറ്റി ഷോയിലൂടെ കടന്നുവെന്ന് താരം ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന അഭിനേത്രിയാണ്. മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം ഫോറന്‍സിക്ക് എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. നടി സോഷ്യൽ മീഡിയയിലൊക്കെ നല്ല രീതിയിൽ സജ്ജീവമാണ്. ഇപ്പോൾ അറിയാൻ കഴിയുന്ന വാർത്ത നടിയുടെ കല്യാണമെന്നാണ്.
വര്ഷങ്ങളായി പ്രണയത്തിലായിരുന്നു നടി എന്ന് നടിയെ ഫോളോ ചെയ്യുന്ന എല്ലാവർക്കുമറിയാം. റബയുടെ പിറന്നാൾ ദിനത്തിൽ ഇരുവരും വിവാഹാഭ്യർഥന നടത്തുകയായിരുന്നു. വിവാഹത്തിന് സമ്മതം മൂളി എന്ന് ജോയ്മോൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും കാണുന്നത്. ഒന്നിച്ചുള്ള പിറന്നാൾ ആഘോഷത്തിനിടെ ഇരുവരും അഭ്യർത്ഥന നടത്തിയത് വളരെ യാദൃശ്ചികമായിരുന്നു എന്നാണ് പറയുന്നത്. വിചിത്രമായ യാദൃശ്ചികതയോടെയാണ് പ്രൊപ്പോസൽ സീൻ നടന്നത് എന്നാണ് ഇരുവരും പറയുന്നത്. അങ്ങനെ ഞങ്ങൾ പരസ്പരം എസ് പറഞ്ഞു എന്നാണ് ഇരുവരും സോഷ്യൽമീഡിയയിൽ കുറിച്ചത്. കുറെയധികം നാളെ കാണാതെ കണ്ടയുടനെ ഒരു രാത്രിയിൽ രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും പ്രപ്പോസ് ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്. അതാണ് ഞങ്ങളുടെ ജീവിതത്തിൽ നടന്നത് എന്നവർ കുറിക്കുന്നു. മോതിരവുമായി മുട്ടുകുത്തി നിന്നായിരുന്നു ഇരുവരും വിവാഹ അഭ്യർത്ഥന നടത്തിയത്. തൻറെ കാമുകനെ നേരത്തെ തന്നെ റബ ആരാധകർക്ക് മുന്നിൽ പോസ്റ്റ് വഴി കാണിച്ചിരുന്നു. ഇരുവരും ആയുള്ള നിരവധി ചിത്രങ്ങൾ രണ്ടുപേരുടെയും അക്കൗണ്ടുകളിൽ ഉണ്ട്.
4 വർഷമായി സിനിമയിൽ സജീവമായ താരം ഇതുവരെ ഏഴ് ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ജരുഗണ്ടി, മിഖായേല്‍, ധനുസു രാസി നീയര്‍ഗളെ തുടങ്ങിയവയാണ് റെബയുടെ ചിത്രങ്ങൾ. ഇതിനോടകം തന്നെ ആരാധകർ നിരവധിയാണ് റബയ്ക്ക്.