ഏറെ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ സിനിമ 'ആര്‍ഡിഎക്സ്' ചിത്രീകരണം പൂര്‍ത്തിയായി. ഷെയ്ന്‍ നിഗം സെറ്റില്‍ നിന്നും ഇറങ്ങി പോയി എന്നതടക്കമുള്ള ആരോപണങ്ങളാണ് ചിത്രത്തിനെതിരെ വന്നത്. എന്നാല്‍ പിന്നീട് ആ പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ആണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഇത് ഔദ്യോഗിക റിപ്പോര്‍ട്ട് അല്ല. നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന 'ആര്‍ഡിഎക്സി'ന്റെ ചിത്രീകരണം തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ വെച്ചാണ് അവസാന ഷെഡ്യൂള്‍ ഷൂട്ട് ചെയ്യുന്നത്.
ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് പെപ്പെ, നീരജ് മാധവ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത് കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവാണ്. ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ.