വീക്കെന്റ് ബ്ലോഗ്ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിച്ച് നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.നുറ്റി ഇരുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം പൂര്‍ത്തായാക്കിക്കൊണ്ട്ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നിരിക്കുകയാണ്.ചിത്രം ഓഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തും
മലയാള സിനിമയിലെ ഏറ്റവും പുതിയ തലമുറയിലെ ജനപ്രിയരായ അഭിനേതാക്കള കേന്ദ്രകഥാപാത്രമാക്കി വന്‍ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം ഇതിനകം തന്നെ ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നുപൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം ആക്ഷന് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ഇതിനോടൊപ്പം ശക്തമായ കുടുംബ ബന്ധങ്ങള്‍ക്കും അവസരം നല്‍കി എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ആസ്വാദകരമായ വിധത്തിലുള്ള ഒരു ക്ലീന്‍ എന്റെര്‍ടൈന്നായിട്ടാണ് അവതരണം.ഭാഷക്കും ദേശത്തിനും അതിര്‍ വരമ്പുകളില്ലാതെ ഒരു പാന്‍ ഇന്‍ഡ്യന്‍ ചിത്രമായിട്ടാണ് .ഈ ചിത്രത്തെ ഒരുക്കുന്നത്.
പശ്ചിമകൊച്ചിയിലെ ആത്മ സുഹ്‌റുത്തുക്കളായ മൂന്നു ചെറുപ്പക്കാരെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് കഥാ വികസനം.റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങള്‍.ഇവരെ യഥാക്രമം ഷെയ്ന്‍ നിഗം, ആന്റെ ണിവര്‍ഗീസ്, നീരജ് മാധവ് എന്നിവരവതരിപ്പിക്കുന്നു.
ഐമാ സെബാസ്റ്റ്യനും, മഹിമാനമ്പ്യാരുമാണ് നായികമാര്‍.ലാല്‍, ബാബു ആന്റെണി, മാലാ പാര്‍വ്വതി, നിഷാന്ത് സാഗര്‍, മലയാളിയും തമിഴ് നടനുമായ സന്ധീപ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
ഷബാസ് റഷീദ് - ആദര്‍ശ് സുകുമാരന്‍ എന്നിവരുടേതാണു തിരക്കഥ.
പ്രശസ്ത തമിഴ് സംഗീത സംവിധായകന്‍ സാം' സി.എസ്.ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു:കൈതി, വിക്രം വേദതുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സാം .സി .എസ്.
മനു മഞ്ജിത്തിന്റേതാണ് വരികള്‍.അലക്‌സ്.ജെ.പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.എഡിറ്റിംഗ് - റിച്ചാര്‍ഡ് കെവിന്‍ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് ദക്ഷിണേന്ത്യന്‍ സിനിമയിലെ മികച്ച സംഘട്ടന സംവിധായകനായ അന്‍പ് അറിവാണ് ആക്ഷന്‍ ഒരുക്കുന്നത്.കലാ സംവിധാനം - ജോസഫ് നെല്ലിക്കല്‍
മേക്കപ്പ് - റോണക്‌സ് സേവ്യര്‍.കോസ്ല്യും - ഡിസൈന്‍ - ധന്യാ ബാലകൃഷ്ണന്‍
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിശാഖ്പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് - എസ്സാന്‍ .
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ് .ഓണക്കാലത്ത് പ്രദര്‍ശനത്തിനെത്തുന്ന വിധത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.വാഴൂര്‍ ജോസ്.