Latest News

ആര്‍ഡിഎക്സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനാകുന്നു; ഷഫ്‌നയുമായുള്ള വിവാഹ നിശ്ചയ ചിത്രങ്ങള്‍ പുറത്ത്

Malayalilife
 ആര്‍ഡിഎക്സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനാകുന്നു; ഷഫ്‌നയുമായുള്ള വിവാഹ നിശ്ചയ ചിത്രങ്ങള്‍ പുറത്ത്

സൂപ്പര്‍ഹിറ്റ് ചിത്രം ആര്‍ഡിഎക്സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനാകുന്നു. ഷഫ്നയാണ് വധു. കഴിഞ്ഞ ദിവസം നടന്ന വിവാഹനിശ്ചയത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. 

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ നഹാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നടന്‍ ആന്റണി വര്‍ഗീസ്, നിര്‍മ്മാതാവ് സോഫിയ പോള്‍, നിമിഷ സജയന്‍, ആദില്‍ തുടങ്ങിയവര്‍ ആശംസകളുമായെത്തി. 

2032 ല്‍ സൂപ്പര്‍ഹിറ്റായി മാറിയ ആര്‍ഡിഎക്സാണ് നഹാസിനെ ശ്രദ്ധേയനാക്കുന്നത്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് , നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. ഗോദ എന്ന ചിത്രത്തിലൂടെ ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റ് ആയാണ് സിനിമയില്‍ എത്തുന്നത്.

rdx director nahas hidhayath

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES