മലയാളത്തിൽ ഉൾപ്പടെ നിരവധി ആരാധകർ ഉള്ള വ്യക്തിയാണ് രശ്മിക. രശ്മിക മന്ദന ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമാണ് പ്രധാനമായും കന്നഡ സിനിമയിലും തെലുങ്ക് സിനിമയിലും അഭിനയിക്കുന്നു. 2016 ൽ കന്നഡ ചിത്രം 'കിറിക് പാർട്ടി'യിലൂടെ അഭിനയ രംഗത്ത് എത്തി .2017 ൽ അഞ്ജലി പുത്ര , ചമക് എന്നിവയിൽ നായികയായി.
രശ്മികയുടെ ഏറ്റവും അവസാനമിറങ്ങിയ ചിത്രം ആയിരുന്നു സുൽത്താൻ. കാർത്തി രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് സുല്‍ത്താന്‍. ഏപ്രില്‍ 2ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. രശ്മികയുടെ ആദ്യ തമിഴ് ചിത്രമാണ്. ഇപ്പോഴിത സുൽത്താനിലെ രശ്മികയുടെ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കാർത്തി. എന്ത് ചെയ്യണമെന്ന് പറഞ്ഞാലും രശ്മിക വളരെ ധൈര്യത്തോടെ ചെയ്യുമായിരുന്നു. പാല്‍ കറക്കണമെന്നോ ട്രാക്ടര്‍ ഓടിക്കണമെന്നോ എവിടെയെങ്കിലും പോയി വീഴണം എന്നൊക്കെ പറഞ്ഞാലും അവര്‍ ചെയ്യും. ഇതൊന്നും താന്‍ ഇതുവരെ ചെയ്തിട്ടില്ല. ഇത്രയും ബുദ്ധിമുട്ടുണ്ടാകുമെന്ന് വിചാരിച്ചില്ല എന്നെല്ലാം രശ്മിക പറയും. കളിച്ചു നടക്കുന്ന പ്രകൃതമാണെങ്കിലും വര്‍ക്കില്‍ വളരെ സിന്‍സിയറാണ് രശ്മിക. കട്ട് പറഞ്ഞാല്‍ രശ്മിക ക്യാമറയുടെ അടുത്തേക്ക് പോവുകയും ചെയ്യും. ദയവ് ചെയ്ത് ഷോട്ടിനുള്ളില്‍ വരാതെ അവിടെ പോയിരിക്ക് എന്നൊക്കെ പറയേണ്ടി വരും എന്നാണ് നടിയെ കുറിച്ച് കാര്‍ത്തി പറയുന്നത്.
താരത്തിന്റെ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു2018 ൽ ചലൊ , ഗീതാ ഗോവിന്ദം എന്നിവയിൽ നായികയായി 2019 ൽ യജമാന , ഡിയർ കോമ്രേഡ് എന്നിവയിൽ നായികയായി 2020 ൽ സരിലേരു നീക്കവാരു, ഭീഷ്ണ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി. കന്നഡ , തെലുഗു ഫിലിം ഇൻഡസ്ട്രിയിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാൺ രശ്മിക മന്ദാന.