സുധീഷ് സുബ്രഹ്മണ്യം തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന  'രാമുവിന്റെ മനൈവികള്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
സുധീഷ് സുബ്രഹ്മണ്യം തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന  'രാമുവിന്റെ മനൈവികള്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ബാലു ശ്രീധര്‍, ആതിര, ശ്രുതി പൊന്നു, ബീന, പ്രേമ താമരശ്ശേരി എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് സുബ്രഹ്മണ്യം തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന  'രാമുവിന്റെ മനൈവികള്‍ 'എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

എം വി കെ ഫിലിംസിന്റെ ബാനറില്‍ വാസു അരീക്കോട്, ജെമിനി, രാജേന്ദ്രബാബു എന്നിവര്‍ ചേര്‍ന്ന് മലയാളത്തിലും തമിഴിലും ഒരേ സമയം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി രാജ് നിര്‍വ്വഹിക്കുന്നു.വാസു അരീക്കോട്, പ്രഭാകരന്‍ നറുകര, ജയചന്ദ്രന്‍, വൈര ഭാരതി(തമിഴ്) എന്നിവരുടെ വരികള്‍ക്ക് എസ്.പി. വെങ്കിടേശ് സംഗീതം പകരുന്നു.

പി.ജയചന്ദ്രന്‍, രഞ്ജിത് ഉണ്ണി, വി.വി. പ്രസന്ന, നിമിഷ കുറുപ്പത്ത് എന്നിവരാണ് ഗായകര്‍.
എഡിറ്റിംഗ്-പി.സി. മോഹനന്‍,
സംഭാഷണം-വാസു അരീക്കോട്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ചെന്താമരാക്ഷന്‍,
കല-പ്രഭ മണ്ണാര്‍ക്കാട്
കോസ്റ്റ്യൂംസ്-ഉണ്ണി പാലക്കാട്
മേക്കപ്പ്-ജയമോഹന്‍, 
സ്റ്റില്‍സ്-കാഞ്ചന്‍ ടി ആര്‍,
അസോസിയേറ്റ്  ഡയറക്ടര്‍-എം കുഞ്ഞാപ്പ,അസിസ്റ്റന്റ് ഡയറക്ടര്‍- ആദര്‍ശ് ശെല്‍വരാജ്,
സംഘട്ടനം-ആക്ഷന്‍ പ്രകാശ്,നൃത്തം-ഡ്രീംസ് ഖാദര്‍,പ്രൊഡക്ഷന്‍ മാനേജര്‍-വിമല്‍ മേനോന്‍,ലൊക്കേഷന്‍ മാനേജര്‍-മുരളി പട്ടാമ്പി, നിധീഷ് കൃഷ്ണന്‍.
പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പട്ടാമ്പി, അട്ടപ്പാടി, ശിവകാശി, പൊള്ളാച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയായി.പി ആര്‍ ഒ- എ എസ് ദിനേശ്

ramuvinte manaivikal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES