മലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. മിമിക്രിയിലൂടെയാണ് ബി?ഗ് സ്‌ക്രീനില്‍ എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയില്‍ തന്റേതായൊരു സ്ഥാനം കണ്ടെത്താന്‍ പിഷാരടിക്ക് സാധിച്ചിട്ടുണ്ട്. അഭിനേതാവ് മാത്രമല്ല, സംവിധായകനും ഗായകനും കൂടിയാണ് രമേശ് പിഷാരടി ഇപ്പോള്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ പിഷാരടി പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. പ്രത്യേകിച്ച് പോസ്റ്റിന് താരം നല്‍കുന്ന ക്യാപ്ഷനുകള്‍. ഇന്നിതാ തന്റെ വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് രമേഷ് പിഷാരടി.
വിവാഹം അതിന്റെ ടീനേജിലേക്ക് കടന്നു. ഇന്ന് 12th വിവാഹ വാര്‍ഷികം' എന്നാണ് ഭാര്യ സൗമ്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചത്. പോസ്റ്റിനു താഴെ ആരാധകര്‍ ആശംസകളുമായി എത്തി.
'മാളികപ്പുറം' ആണ് രമേഷ് പിഷാരടി അഭിനയിച്ചതില്‍ ഇപ്പോള്‍ റിലീസായ സിനിമ. ഉണ്ണി മുകുന്ദന്‍ നായികനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വിഷ്ണു ശശി ശങ്കറാണ്
പഞ്ചവര്‍ണതത്ത'യാണ് രമേഷ് പിഷാരടി സംവിധാനം ചെയ്ത ആദ്യ ചിത്രം. മമ്മൂട്ടിയെ നായകനാക്കി ചെയ്ത ചിത്രമായ 'ഗാനഗന്ധര്‍വനാ'നും രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി. 'നോ വേ ഔട്ട് എന്ന ചിത്രത്തില്‍ നായകനായും രമേഷ് പിഷാരടി അടുത്തിടെ അഭിനയിച്ചിരുന്നു.