Latest News

നല്ല ആണത്തമുളള ശില്‍പം; ടൊവിനോയുടെ അവാര്‍ഡ് പോസ്റ്റിന് താഴെ അലന്‍സിയറെ ട്രോളി പിഷാരടിയുടെ കമന്റ്

Malayalilife
 നല്ല ആണത്തമുളള ശില്‍പം; ടൊവിനോയുടെ അവാര്‍ഡ് പോസ്റ്റിന് താഴെ അലന്‍സിയറെ ട്രോളി പിഷാരടിയുടെ കമന്റ്

ലന്‍സിയറുടെ പെണ്‍പ്രതിമാ പരാമര്‍ശം ഈയിടെ വളരെ വിവാദമായ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായിരുന്നു. കേരളം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് പെണ്‍ പ്രതിമ നല്‍കി പ്രചരിപ്പിക്കരുതെന്നായിരുന്നു അലന്‍സിയറുടെ പരാമര്‍ശം. ഇത് വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ധാരാളം ട്രോളുകള്‍ക്കും ഈ സംഭവം കാരണമായി.

ഇ്‌പ്പോള്‍ മികച്ച ഏഷ്യന്‍ നടനുള്ള രാജ്യന്തര പുരസ്‌കാരം ടൊവിനോ തോമസ് സ്വന്തമാക്കിയിരിക്കുകയാണ്. താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ അവാര്‍ഡ് നേട്ടത്തെ കുറിച്ചുള്ള ടൊവിനോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് നടന്‍ രമേഷ് പിഷാരടി നല്‍കിയ കമന്റ് വൈറലാവുകയാണ്.

നല്ല ആണത്തമുള്ള ശില്പം, ആശംസകള്‍' എന്നാണ് പിഷാരടി കമന്റ് ചെയ്തത്. നടന്‍ അലന്‍സിയറിന്റെ വിവാദ പ്രസ്താവനയെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു പിഷാരടിയുടെ കമന്റ്. പിഷാരടിയുടെ കമന്റിന് മറുപടിയുമായി നിരവധി പേരെത്തി. ഒന്ന് എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാന്‍ തോന്നുന്നുണ്ടോ എന്നാണ് ഒരാള്‍ ചോദിച്ചത്. 

നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡാണ് ടൊവിനോയ്ക്ക് ലഭിച്ചത്. 2018 എന്ന സിനിമയിലെ അഭിനയ മികവിനായിരുന്നു പുരസ്‌കാരം. ഈ നേട്ടം കേരളത്തിനുള്ള പുരസ്‌കരം എന്നാണ് അവാര്‍ഡ് സ്വീകരിച്ചതിന് പിന്നാലെ ടൊവിനോ തോമസ് കുറിച്ചത്. 

അവാര്‍ഡ് ശില്പവുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ടൊവിനോയുടെ പ്രതികരണം. ഇതിന് താഴെയാണ് ആണത്തമുള്ള ശില്പം എന്ന് രമേഷ് പിഷാരടി കമന്റ് ചെയ്തത്. സംവിധായകന്‍ ബേസില്‍ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ ടൊവിനോയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു.

ramesh pisharody comnts

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES