എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'റമ്പാന്‍' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ചെമ്പന്‍ വിനോദ് ജോസാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
കൈയില്‍ ചുറ്റികയും തോക്കുമേന്തി മുണ്ടുമടക്കികുത്തി ഒരു കാറിന്റെ മുകളില്‍ നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് മോഷന്‍ പോസ്റ്ററില്‍ കാണിക്കുന്നത്. ചിത്രം 2025 വിഷുവിന് തിയറ്ററുകളിലെത്തും.ബിഗ് ബജറ്റിലൊരുങ്ങുന്ന റമ്പാന്‍ ഒരു മാസ് എന്റര്‍ടെയ്നറാകും എന്നാണ് ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന
നടന്‍ ചെമ്പന്‍ വിനോദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചെമ്പന്‍ വിനോദ് തിരക്കഥ എഴുതുന്ന സിനിമയാണ് റമ്പാന്‍. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേര്‍സ്, എയ്ന്‍സ്റ്റീന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് ചേര്‍ന്നാണ് നിര്‍മാണം.