ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവെന്‍സറും മോഡലുമായ ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സിനിമയിലേക്കു ക്ഷണിച്ച രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ശ്രീലക്ഷ്മിയുടെ ഒരു വീഡിയോ ട്വിറ്ററില്‍പങ്കുവെച്ച് 'ഈ പെണ്‍കുട്ടി ആരാണെന്ന്' ആയിരുന്നു രാംഗോപാല്‍ വര്‍മ ചോദിച്ചത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ കണ്ടെത്തിയ അദ്ദേഹം അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ട്വിറ്ററില്‍ പങ്കുവെച്ചതും വാര്‍ത്തയായിരുന്നു, ഇപ്പോളിതാ ശ്രീലക്ഷ്മിയെ നായികയാക്കി സിനിമയും അണിയറയില്‍ ഒരുങ്ങുകയാണ്്.
ഫോട്ടോഗ്രാഫറായ ആഘോഷ് വൈഷ്ണവം സംവിധാനം ചെയ്യുന്ന ചിത്രം ആര്‍ജിവിയും ആര്‍വി ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സാരി എന്നാണ് സിനിമയുടെ പേര്. രാം ഗോപാല്‍ വര്‍മ്മ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
അഞ്ച് ഭാഷകളിലാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക. സിനിമയില്‍ അരങ്ങേറുന്ന ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയതിനെ കുറിച്ചും രാം ഗോപാല്‍ വര്‍മ്മ വെളിപ്പെടുത്തി. ഇനി മുതല്‍ ശ്രീലക്ഷ്മി ആരാധ്യ ദേവി എന്ന പേരിലാകും അറിയപ്പെടുക. സോഷ്യല്‍ മീഡിയയിലും ശ്രീലക്ഷ്മി പേര് മാറ്റിയിട്ടുണ്ട്. സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പങ്കുവച്ച കുറിപ്പാണ് ശ്രീലക്ഷ്മി സതീഷിനെ ശ്രദ്ധേയയാക്കിയത്.
പെണ്‍കുട്ടി ആരെന്ന് തിരിച്ചറിഞ്ഞതോടെ ശ്രീലക്ഷ്മിക്ക് അഭിനയിക്കാന്‍ താത്പര്യമണ്ടോ എന്ന് അന്വേഷിച്ച് രാം ഗോപാല്‍ വര്‍മ്മ വീണ്ടും തുറന്ന ട്വീറ്റുമായി രംഗത്തെത്തി. എന്നാല്‍ സാരിയില്‍ താന്‍ കംഫര്‍ട്ടാണെന്നും ഗ്ലാമറസായി അഭിനയിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹത്തെ അറിയിച്ചതായും ശ്രീലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.