ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ് ഓടുന്ന രണ്ടു സിനിമകളിലെ നായികയാണ് രജിഷ വിജയൻ. ഒന്ന് തമിഴ് സിനിമയായ കർണ്ണനും ഒന്ന് ഇന്നലെ പുറത്തിറങ്ങിയ ഖോ ഖോയുമാണ്. ലവ് എന്ന സിനിമയാണ് ഇതിനു മുൻപ് താരത്തിന്റേതായി ഇറങ്ങിയത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രജിഷ വിജയന്‍. ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. 2016 ഇത് മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ച താരമാണ് രജീഷ.
ഫൈനല്‍സില്‍ സൈക്ലിംഗ് താരമായ ആലീസ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. രജിഷയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ് മണിയന്‍പിളള രാജു, ടിനി ടോം, മണിയന്‍പിളള രാജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഫൈനല്‍സ്. അതേസമയം നല്ല പ്രതികരണം നേടിയിട്ടും സിനിമയ്ക്ക് അര്‍ഹിച്ച വിജയം നേടാനായില്ലെന്ന് നടി ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. നല്ല സിനിമകള്‍ക്ക് ചിലപ്പോഴൊക്കെ തിയ്യേറ്ററില്‍ പ്രേക്ഷകര്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. കഴിഞ്ഞ ഓണത്തിന് ഫൈനല്‍സിന് തിയ്യേറ്ററിന് അത്തരത്തിലുളള പരിഗണന കിട്ടിയിട്ടില്ലെന്ന് നടി പറയുന്നു. എല്ലാവരും നല്ല സിനിമ എന്ന് പറഞ്ഞിട്ടും തിയ്യേറ്ററില്‍ അര്‍ഹിച്ച വിജയം ചിത്രത്തിന് നേടാനായില്ല. ചിലപ്പോള്‍ ഓണക്കാലത്ത് മറ്റ് വലിയ മൂന്ന് സിനിമകളുടെ കൂടെ റിലീസ് ചെയ്തത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്.
ഇത്തവണയും സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുമായാണ് രജിഷ വിജയന്‍ എത്തുന്നത്. ഖോ ഖൊ സ്‌കൂള്‍ കോച്ചായ മരിയ ഫ്രാന്‍സിസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ നടി എത്തുന്നത്. ഖൊ ഖൊയ്ക്ക് പുറമെ നടിയുടെ തമിഴ് അരങ്ങേറ്റ ചിത്രമായ കര്‍ണ്ണനും അടുത്തിടെയാണ് തിയ്യേറ്ററുകളില്‍ എത്തിയത്.