ഈയിടെ പുതിയ ചിത്രമായ 'ജയിലറി'ന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ ഒരുകാലത്ത് തനിക്കുണ്ടായിരുന്ന മദ്യപാനശീലത്തേക്കുറിച്ച് രജനീകാന്ത് നടത്തിയ തുറന്ന് പറച്ചിലാണ് ഇപ്പോള്‍ വാ്ര്‍ത്തകളില്‍ നിറയുന്നത്. മദ്യപാന ശീലമില്ലായിരുന്നെങ്കില്‍ താന്‍ നല്ല മനുഷ്യനും മികച്ച നടനുമാകുമായിരുന്നെന്നാണ്് രജനികാന്ത് പങ്ക് വച്ചത്.കൂടാതെ സ്ഥിരമായി മദ്യപിക്കരുതെന്ന് ആരാധകരെ ഉപദേശിക്കുകയും ചെയ്തു.
'മദ്യപാനം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ്. മദ്യപാനം ഇല്ലായിരുന്നുവെങ്കില്‍ ജീവിതത്തില്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയുമായിരുന്നു. ഞാന്‍ ഇന്നത്തേതിനെക്കാള്‍ വലിയ താരമായേനെ'- അദ്ദേഹം പറഞ്ഞു.
അതേസമയം മദ്യപാനത്തെ കുറിച്ച് രജനികാന്ത് പറഞ്ഞ് വാക്കുകള്‍ ചെറിയ വിവാദമായിട്ടുണ്ട്. സ്ഥിരമായി മദ്യപിക്കരുത്, എന്നാല്‍ വല്ലപ്പോഴും പാര്‍ട്ടികളില്‍ മദ്യപിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രജനികാന്ത് മദ്യപാനം ഉപേക്ഷിച്ചിരുന്നു.