Latest News

രാജന്‍ പി ദേവിന്റെ  മകന്‍ ജുബില്‍ രാജന്‍ പി ദേവ് പ്രധാന കഥാപാത്രം;  നാല്‍വര്‍സംഘവും അര്‍ത്തുങ്കല്‍ പുണ്യാളനും സിനിമ സ്വിച്ച് ഓണ്‍ കര്‍മ്മം  കഴിഞ്ഞു

Malayalilife
 രാജന്‍ പി ദേവിന്റെ  മകന്‍ ജുബില്‍ രാജന്‍ പി ദേവ് പ്രധാന കഥാപാത്രം;  നാല്‍വര്‍സംഘവും അര്‍ത്തുങ്കല്‍ പുണ്യാളനും സിനിമ സ്വിച്ച് ഓണ്‍ കര്‍മ്മം  കഴിഞ്ഞു

പ്രശസ്ത നടനായ  അന്തരിച്ച ശ്രീ രാജന്‍ പി ദേവിന്റെ  മകനായ ജുബില്‍ രാജന്‍ പി ദേവിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജയന്‍ പ്രഭാകര്‍ രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എ എസ് ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം.സജി വള്ളിപ്പറമ്പില്‍ നിര്‍മ്മിക്കുന്ന ചിത്രം ഡി യോ പി കൈകാര്യം ചെയ്യുന്നത് സുരേഷ് ആരി ആണ്. 

അര്‍ത്തുങ്കല്‍ പള്ളിയങ്കണത്തില്‍ വച്ച് ഫാദര്‍ റവറന്റ് റാക്ടര്‍ യേശുദാസ്   സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. അര്‍ത്തുങ്കല്‍ എസ് ഐ സജീവന്‍ ആദ്യ ക്ലാപ് ബോര്‍ഡ് അടിച്ചു. അനീഷ് വെഞ്ഞാറമൂട്, വിനോദ് സഞ്ജയ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അര്‍ത്തുങ്കല്‍ കടലോര നിവാസികളുടെ  പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

പി ആര്‍ ഒ എം കെ ഷെജിന്‍

rajan p dev son in movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES