മലയാളി പ്രേക്ഷകർക്കു മാത്രമല്ല സൗത്ത് ഇന്ത്യയിൽ തന്നെ ചർച്ചയായതും പ്രശംസ അർഹമായതുമായ ജീത്തു ജോസഫ് ഹിറ്റ് ആയിരുന്നു ദൃശ്യം. അതിന്റെ രണ്ടാം ഭാഗം പുറത്ത് വന്നപ്പോൾ ഏറെ ആവേശത്തിലാണ് മലയാളികൾ ചിത്രത്തെ സ്വീകരിച്ചത്. ഓ ടി ടി പ്ലാറ്റഫോമായ ആമസോൺ പ്രിമിൽ കൂടിയാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ലോക നിലവാരമുള്ളതാണ് ദൃശ്യം 2വിന്റെ തിരക്കഥയെന്നും രണ്ടാം ഭാഗം കണ്ടതിന് ശേഷം താന്‍ ഒ്ന്നാം ഭാഗവും കണ്ടുവെന്നും ഒരു കുറിപ്പിലൂടെ രാജമൗലി തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഹായ് ജീത്തു, ഇത് രാജമൗലിയാണ്, സംവിധായകന്‍. കുറച്ച് ദിവസം മുമ്പ് ദൃശ്യം 2 കണ്ടു എന്നു പറഞ്ഞാണ് മെസേജ് ആരംഭിക്കുന്നത്. അതെന്നെ ഒരുപാട് ചിന്തിപ്പിക്കുകയും തുടര്‍ന്ന് ഞാന്‍ ദൃശ്യം ആദ്യ ഭാഗം കാണുകയും ചെയ്തു. നേരത്തെ തെലുങ്ക് റീമേക്ക് മാത്രമായിരുന്നു കണ്ടിരുന്നുള്ളൂവെന്നും രാജമൗലി പറയുന്നു. ഞാനിത് പറഞ്ഞേ മതിയാകൂ. സംവിധാനവും തിരക്കഥയും എഡിറ്റിങ്ങും അഭിനയവും എല്ലാം അതിമനോഹരമാണ്. പക്ഷെ എഴുത്ത് മറ്റെന്തോ ആണ്. ലോക നിലവാരമുണ്ട്. ആദ്യ ഭാഗം തന്നെ മാസ്റ്റര്‍ പീസ് ആണ്. ആദ്യ ഭാഗവുമായി അത്രമാത്രം ഇഴുകിചേര്‍ന്നൊരു രണ്ടാം ഭാഗവുമായി വരിക എന്നത്, അതും അത്രതന്നെ പിടിച്ചിരുത്തുന്ന നരേഷനുമായി, ബ്രില്യന്‍സില്‍ കുറഞ്ഞ കാര്യമല്ല. നിങ്ങളില്‍ നിന്നും കൂടുതല്‍ മാസ്റ്റര്‍ പീസുകള്‍ പ്രതീക്ഷിക്കുന്നു എന്നും രാജമൗലി പറയുന്നു.
അതേസമയം മറ്റ് ഭാഷകളിലേക്കും ദൃശ്യം 2വിന്റെ വിജയം ആവര്‍ത്തിക്കാനൊരുങ്ങുകയാണ് ജീത്തുവും സംഘവും. ഉടനെ തന്നെ ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് ജീത്തു തുറന്ന് പറഞ്ഞിരുന്നു. വെങ്കടേഷും മീനയും തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുക. ജീത്തു തന്നെയായിരിക്കും ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാതാവ് ആകുമ്പോള്‍ ഇത്തവണ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുക.