Latest News

റഹ്‌മാനും ഭാവനയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയില്‍;  പുതിയ  എ പി കെ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തുടക്കമായി; ടൈറ്റില്‍ ഈദിന്

Malayalilife
റഹ്‌മാനും ഭാവനയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയില്‍;  പുതിയ  എ പി കെ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തുടക്കമായി; ടൈറ്റില്‍ ഈദിന്

പി കെ സിനിമാസിന്റെ ബാനറില്‍ ആദിത് പ്രസന്ന കുമാര്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും ഇന്ന് ചോറ്റാനിക്കരയില്‍ വെച്ച് നടന്നു. റഹ്‌മാനും ഭാവനയും ഒന്നിക്കുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നവാഗതനായ റിയാസ് മരാത്താണ്. സാങ്കേതികപരമായി ഏറെ പ്രത്യേകതകള്‍ നിറഞ്ഞൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ ടൈറ്റില്‍ ഈദ് ദിനത്തില്‍ പുറത്തുവിടും. റഹ്‌മാനും ഭാവനക്കുമൊപ്പം ഷെബിന്‍ ബെന്‍സണ്‍, ബിനു പപ്പു, ദൃശ്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

സുജിത്ത് സാരംഗാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. കിരണ്‍ ദാസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. തല്ലുമാല, സുലേഖ മന്‍സില്‍ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊമോ സോങ്ങ് ഒരുക്കിയ ഡബ്സി ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാകുന്നു. കോസ്റ്റ്യൂം - സമീറ സനീഷ്, ആര്‍ട്ട് - അരുണ്‍ ജോസ്, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍ - പ്രണവ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡേവിസണ്‍ സി ജെ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സാംസണ്‍ സെബാസ്റ്റ്യന്‍, കളറിസ്റ്റ് - സി പി രമേഷ്, വി എഫ് എക്‌സ് - എഗ്ഗ് വൈറ്റ്, ആക്ഷന്‍ കോറിയോഗ്രഫി - ആക്ഷന്‍ പ്രകാശ്, സൗണ്ട് ഡിസൈന്‍ - സിങ്ക് സിനിമ, ഡിസൈന്‍സ് - ആന്റണി സ്റ്റീഫന്‍. എറണാകുളം, പൊള്ളാച്ചി, പോണ്ടിച്ചേരി, കൊടൈക്കനാല്‍, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍

rahman and bhavana movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES