നയനതാരയെപ്പറ്റി പരാമർശിച്ച വിവാദം; രാധ രവിയെ പാർട്ടിയിൽ നിന്നും താല്‍ക്കാലികമായി പുറത്താക്കി

Malayalilife
നയനതാരയെപ്പറ്റി പരാമർശിച്ച വിവാദം;  രാധ രവിയെ പാർട്ടിയിൽ നിന്നും താല്‍ക്കാലികമായി പുറത്താക്കി

ദ്രാസ് രാജഗോപാലൻ രാധാകൃഷ്ണൻ രവി ഒരു ഇന്ത്യൻ നടനും രാഷ്ട്രീയക്കാരനുമാണ്. നടൻ എം. ആർ. രാധയുടെ മകനും വാസു വിക്രമിന്റെ അമ്മാവനും രാധികയുടെ അർദ്ധസഹോദരനുമാണ്. തമിഴ്‌നാട് ഫിലിം ആർട്ടിസ്റ്റ് അസോസിയേഷന്റെ മുൻ ചീഫ് അംഗമാണ്. വിവാദങ്ങളുടെ ഇഷ്ടതോഴനാണ് നടന്‍ രാധ രവി. പലപ്പോഴായി വിവാദ പ്രസ്താവനകളിലൂടെ അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈയ്യടുത്ത് രാധ രവിയെ വലിയ വിവാദത്തില്‍ ചാടിച്ച സംഭവമായിരുന്നു തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയ്‌ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം.

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാധ രവിയുടെ വിവാദ പരാമര്‍ശം. നയന്‍താരയേയും നടന്‍ ഉദയനിധി സ്റ്റാലിനേയും ബന്ധപ്പെടുത്തിയായിരുന്നു രാധ രവിയുടെ പ്രതികരണം. നേരത്തെ നയന്‍താരയ്‌ക്കെതിരെ സംസാരിച്ചപ്പോഴുണ്ടായ പാര്‍ട്ടിയുടെ എതിര്‍ പാര്‍ട്ടിയിലാണ് ഇപ്പോള്‍ രവിയുള്ളത്. ഇന്ന് ബിജെപി പ്രവര്‍ത്തകനാണ് രാധ രവി. നയന്‍താരക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് രാധ രവിയെ പാര്‍ട്ടിയില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കിയിരുന്നു. ഈ സംഭവത്തെ കുറിച്ചായിരുന്നു രവിയുടെ പ്രസ്താവന. ''ഒരു നടിയുണ്ടല്ലോ നയന്‍താര. അവര്‍ക്കെതിരെ ഞാന്‍ എന്തോ പറഞ്ഞുവെന്ന് പത്രങ്ങളൊക്കെ പറഞ്ഞു. അപ്പോള്‍ അവരെന്നെ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യുകയാണെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു താല്‍ക്കാലികമാക്കണ്ട ഞാന്‍ തന്നെ എന്നന്നേക്കുമായി പോകാമെന്ന്'' രവി പറയുന്നു.

ആരാണ് ഈ നയന്‍താരയെന്നും അവര്‍ക്ക് ഉദയിനിധിയുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ എനിക്കെന്താണ് എന്ന് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ഇപ്പോള്‍ വീണ്ടും വിവാദമായിരിക്കുകയാണ്. നയന്‍താരയെ രാധ രവി അപമാനിച്ചുവെന്നും സ്ത്രീവിരുദ്ധമായ പ്രസ്താവനയാണെന്നുമാണ് സോഷ്യല്‍ മീഡിയയും മറ്റും പറയുന്നത്. നിരവധി പേരാണ് രാധ രവിക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

radha ravi nayanthara love matters life malayalam tamil movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES