Latest News

ജാതി ഏതാണെന്ന് ആരാധകന്‍; രചന നാരായണന്‍കുട്ടിയുടെ മറുപടിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

Malayalilife
 ജാതി ഏതാണെന്ന് ആരാധകന്‍; രചന നാരായണന്‍കുട്ടിയുടെ മറുപടിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

മിനിസ്‌ക്രീനിലൂടെ അഭിനയരംഗത്തേക്ക് എത്തി പിന്നീട്   ബിഗ്സ്‌ക്രീനിലും സ്റ്റേജ് പരിപാടികളിലും സജീവയായ ആളാണ് രചന നാരായണന്‍കുട്ടി. അഭിനയത്തെക്കാള്‍ ഉപരി നൃത്തത്തിലാണ് രചന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ രചന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ആരാധരുടെ ചോദ്യങ്ങള്‍ക്ക് താരം പലപ്പോഴും മറുപടിയും നല്‍കാറുണ്ട്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ ക്യു ആന്‍ഡ് എ സെക്ഷനില്‍ ആരാധകരുമായി സംസാരിക്കുന്നതിനിടെ ഒരു ആരാധകന്റെ ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. 

ഇടവേളയില്‍ ആരാധകരുമായി ഇന്‍സ്റ്റഗ്രാം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. ഒരു ജാതിവിഭാഗത്തിന്റെ പേര് പറഞ്ഞാണ്, രചന ആ വിഭാഗത്തിലാണോ എന്ന് ചോദ്യം ഉയര്‍ന്നത്. 'മനുഷ്യനായാണ് ജനിച്ചതും വളര്‍ന്നതുമെന്നാണ് രചന നല്‍കിയ മറുപടി'. രചനയുടെ മറുപടിക്ക് കയ്യടിക്കുവാണ് സോഷ്യല്‍ മീഡിയ.പ്രായം എത്രയെന്ന ചോദ്യത്തിന് ഗൂഗിള്‍ പറയുന്നത് 37 എന്നായിരുന്നു രചന കൊടുത്ത ഉത്തരം. തൃശ്ശിവപേരൂര്‍ ക്ലിപ്തമാണ് രചനയുടെ റിലീസ് ചെയ്ത ഏറ്റവും അടുത്ത ചിത്രം. അഭിനയത്തിന് പുറമേ നൃത്തത്തിലും സജീവമാണ് താരം.

rachana narayannakutty reply to a question

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES