മിനിസ്‌ക്രീനിലൂടെയെത്തി പിന്നീട് സിനിമാമേഖലയില്‍ സജീവമായ താരമാണ് രചന നാരായണകുട്ടി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായത്തിലൂടെ യായിരുന്നു രചന സുപരിചിതയാകുന്നത്. പിന്നീട് അവതാരകയായി തിളങ്ങിയ രചന ജയറാം ചിത്രം ലക്കി സ്റ്റാറിലൂടെ നായികയായി. ആമേന്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം, ആറാട്ട് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. നര്‍ത്തകി കൂടിയായ രചന സോഷ്യല്‍ മീഡിയയിലും സജീവമാണ്.
ഇപ്പോള്‍ തന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്ക് വച്ചിരിക്കുകയാണ് നടി. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുമിച്ചാണ് പിറന്നാള്‍ ആഘോച്ചിരിക്കുന്നത് മോഹന്‍ലാല്‍ മാത്രമല്ല സിദ്ദിഖ്, ഇടവേള ബാബു, ബാബുരാജ്, സുധീര്‍ കരമന, ശ്വേത മേനോന്‍ എന്നിവരും ആശംസകള്‍ അറിയിച്ച് നടിക്കൊപ്പം ആഘോഷങ്ങളുടെ ഭാഗമായി. ഇവര്‍ പൊട്ടിച്ചിരിക്കുന്ന ചിത്രങ്ങള്‍ അടക്കം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.'
സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും അനുഗ്രഹത്തിനും നന്ദി പറഞ്ഞുകൊണ്ട് രചനയും എത്തി. സന്തോഷകരമായ നാല്‍പ്പതുകള്‍ ഇവിടെ തുടങ്ങുന്നു എന്നും നടി കുറിച്ചു. ഈ ചിത്രങ്ങളും താരമാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യം പങ്കുവച്ചത്. കേക്ക് മുറിച്ചുകൊണ്ടുള്ള ആഘോഷ ചിത്രങ്ങളും രചന നാരായണന്‍കുട്ടി പങ്കുവെച്ചു. എല്ലാവരും പൊട്ടിച്ചിരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം സംഘടനയുടെ ഓഫീസില്‍ വച്ചു തന്നെയായിരുന്നു പിറന്നാളാഘോഷം.
നൃത്തവും അധ്യാപനവുമാണ് രചന നാരായണന്‍കുട്ടിയുടെ മറ്റു പ്രധാന മേഖലകള്‍. ഒട്ടേറെ വിദ്യാര്‍ത്ഥിനികളെ നൃത്തം പഠിപ്പിച്ച അദ്ധ്യാപിക എന്ന നിലയിലും രചന ശ്രദ്ധേയയാണ്. അധ്യാപനത്തില്‍ ഇംഗ്ലീഷ് ആണ് രചനയുടെ വിഷയം. ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തിലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.ജയറാം നായകനായി പ്രദര്‍ശനത്തിനെത്തിയ ലക്കിസ്റ്റാര്‍ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്.പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. പുണ്യാളന്‍ അഗര്‍ബത്തീസ്, ആമേന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. നല്ലൊരു ടെലിവിഷന്‍ അവതാരിക കൂടിയാണ് രചന .