Latest News

അടുത്ത യാത്ര എന്തുകൊണ്ട് ലക്ഷദ്വീപിലേക്ക് ആയിക്കൂടായെന്ന് രചന നാരയണന്‍കുട്ടി; ഇന്ത്യന്‍ ദ്വീപുകള്‍ കണ്ടതിന് ശേഷം വിദേശ രാജ്യങ്ങള്‍ കാണാമെന്ന് ശ്വേതാ മേനോന്‍; ബക്കറ്റ് ലിസ്റ്റില്‍ ലക്ഷദ്വീപും ചേര്‍ത്തിരിക്കുന്നുവെന്ന് ഉണ്ണി മുകുന്ദന്‍; പിന്തുണ അറിയിച്ച് താരങ്ങള്‍

Malayalilife
 അടുത്ത യാത്ര എന്തുകൊണ്ട് ലക്ഷദ്വീപിലേക്ക് ആയിക്കൂടായെന്ന് രചന നാരയണന്‍കുട്ടി; ഇന്ത്യന്‍ ദ്വീപുകള്‍ കണ്ടതിന് ശേഷം വിദേശ രാജ്യങ്ങള്‍ കാണാമെന്ന് ശ്വേതാ മേനോന്‍; ബക്കറ്റ് ലിസ്റ്റില്‍ ലക്ഷദ്വീപും ചേര്‍ത്തിരിക്കുന്നുവെന്ന് ഉണ്ണി മുകുന്ദന്‍; പിന്തുണ അറിയിച്ച് താരങ്ങള്‍

മാലദ്വീപ് മന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതിന് പിന്നാലെ 'ബോയിക്കോട്ട് മാലദ്വീപ്' ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് മാലദ്വീപിലേക്കുള്ള യാത്ര വേണ്ടെന്നുവച്ചത്.

മാലിയിലേക്ക് പോകാതെ ലക്ഷദ്വീപിലേക്ക് പോകാനാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ലക്ഷദ്വീപിന് പിന്തുണയുമായെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരങ്ങളും.

നടി രചന നാരായണന്‍കുട്ടി അടുത്ത യാത്ര എന്തുകൊണ്ട് ഇവിടേക്ക് ആക്കിക്കൂടായെന്ന അടിക്കുറിപ്പോടെ ലക്ഷദ്വീപില്‍ നിന്നുള്ള മോദിയുടെ ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. സുഹൃത്തുക്കളെ ടാഗ് ചെയ്തുകൊണ്ടാണ് രചന നാരായണന്‍കുട്ടി പോസ്റ്റിട്ടിരിക്കുന്നത്.

ലക്ഷദ്വീപ് ടൂറിസത്തെ പിന്തുണച്ചുകൊണ്ട് നടന്‍ ഉണ്ണി മുകുന്ദനും നടി ശ്വേതാ മേനോനും അടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപും ആന്‍ഡമാനും പോലുള്ള ഇന്ത്യന്‍ ദ്വീപുകള്‍ കണ്ട് തീര്‍ത്തതിന് ശേഷം വിദേശ രാജ്യങ്ങള്‍ കാണാമെന്നാണ് ശ്വേത ഫേസ്ബുക്കില്‍ കുറിച്ചത്.

'വസുധൈവ കുടുംബകം. ലോകം ഒരു കുടുംബമായി ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ എന്റെ രാജ്യത്തെക്കുറിച്ച് പറയുമ്പോള്‍, അത് എന്റെ വൈകാരിക വശമാണ്. ഒരു പട്ടാളക്കാരന്റെ മകള്‍ എന്ന നിലയില്‍ രാജ്യത്തെയോര്‍ത്ത് അഭിമാനം കൊള്ളുന്നു. നിങ്ങള്‍ക്ക് ഞങ്ങളെ അപമാനിക്കാനാകില്ല. ഞങ്ങളുടെ ടൂറിസം വരുമാനം ഇനിയും ഉയരും. അതിനാല്‍, നമുക്ക് നമ്മുടെ ലക്ഷദ്വീപും ആന്‍ഡമാനും ഇന്ത്യന്‍ ദ്വീപുകള്‍ കണ്ട് തീര്‍ത്തതിന് ശേഷം വിദേശ രാജ്യങ്ങള്‍ കാണാം.

എന്റെ എല്ലാ ആരാധകരോടും ഇന്ത്യക്കാരോടും #ExploreIndianIslandsലേക്ക് പോകാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ പ്രാദേശിക ടൂറിസത്തെ പിന്തുണയ്ക്കണം. ഒരു ഇന്ത്യക്കാരിയയതില്‍ ഞാന്‍ അഭിമാനിക്കുന്നു.'- ശ്വേത മേനോന്‍ കുറിച്ചു.

 ഉണ്ണിമുകുന്ദനും ഇന്ത്യയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. മോദിയുടെ ലക്ഷദ്വീപില്‍ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ട് 'എന്റെ ബക്കറ്റ് ലിസ്റ്റില്‍ ലക്ഷദ്വീപും ചേര്‍ത്തിരിക്കുന്നു' എന്നായിരുന്നു ഉണ്ണിയുടെ കുറിപ്പ്.

rachana and sujatha unni mukundan save lakshadweep

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES