തമിഴ് സിനിമയിലെ യുവ സംവിധായകന്‍ പി എസ് മിത്രന്‍ വിവാഹിതനായി. ആശാമീര അയ്യപ്പന്‍ ആണ് വധു. സിനിമ മേഖല കൈകാര്യം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകയാണ് ആശാമീര. നടന്‍ കാര്‍ത്തിയടക്കമുള്ള പ്രമുഖര്‍ വിവാഹത്തിന് പങ്കെടുത്തിരുന്നു.
വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയി. വൈറലാണ്. 'ഇരുമ്പു തിറൈ' എന്ന സിനിമയിലൂടെയാണ് പി എസ് മിത്രന്‍ സംവിധായകനായത്. 'ഹീറോ' എന്ന ചിത്രവും സംവിധാനവും 'ട്രിഗ്ഗറി'ക്കായി തിരക്കഥയെഴുതുകയും ചെയ്തിട്ടുണ്ട്. 'സര്‍ദാര്‍' മിത്രന്‍ സംവിധാനം ചെയ്ത് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. കാര്‍ത്തി നായകനായ ചിത്രം വിജയമായിരുന്നു.
വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.