Latest News

എനിക്കറിയാവുന്ന മമ്മുക്ക 101 ശതമാനം ദൈവവിശ്വാസിയാണ്; അതായിരിക്കാം ഞങ്ങള്‍ക്കിടയിലെ വിജയത്തിന്റെ പ്രധാനകാരണം; കുറിപ്പ് പങ്കുവച്ച് നിര്‍മാതാവ് ജോബി ജോര്‍ജ്

Malayalilife
എനിക്കറിയാവുന്ന മമ്മുക്ക 101 ശതമാനം ദൈവവിശ്വാസിയാണ്; അതായിരിക്കാം ഞങ്ങള്‍ക്കിടയിലെ വിജയത്തിന്റെ പ്രധാനകാരണം; കുറിപ്പ് പങ്കുവച്ച് നിര്‍മാതാവ് ജോബി ജോര്‍ജ്

ലയാളികളുടെ സ്വന്തം ഇക്കയാണ് മമ്മൂട്ടി എന്ന നടന്‍. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ പേരുപോലുമില്ലാത്ത കഥാപാത്രമായാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ മമ്മൂട്ടി ചിത്രം അബ്രഹാമിന്‍രെ സന്തതികള്‍ പുറത്ത് എത്തിയിട്ട് മൂന്ന് വര്‍ഷം പിന്നിടുന്ന വേളയിൽ നിര്‍മാതാവ് ജോബി ജോര്‍ജ് പങ്കുവെച്ച ഒരു  കുറിപ്പ്  ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  ജോബി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രളയവും നിപ്പയുമൊക്കെ വന്നുപോയ അവസ്ഥയില്‍ ചിത്രം മാറ്റിവയ്ക്കണമെന്ന് പലരും പറഞ്ഞിരുന്നുവെന്നും എന്നാല്‍ ധൈര്യപൂര്‍വം താന്‍ ചിത്രം റിലീസ് ചെയ്യുകയായിരുന്നുവെന്ന് പറയുന്നു.

ജോബി ജോര്‍ജിന്റെ കുറിപ്പ്,

'ജൂണ്‍ 16. അതേ മൂന്ന് കൊല്ലം മുന്‍പ് ഒരു ജൂണ്‍ 16. പെരുമഴ, പ്രളയം, നിപ്പ എന്ത് ചെയ്യണം. പലരും പറയുന്നു ഒന്ന് മാറ്റിവച്ചാലോ റിലീസ്. സ്‌കൂള്‍ തുറന്നിരിക്കുന്നു.15 രാത്രിയില്‍ തനി കച്ചവടക്കാരനാണെങ്കിലും, എന്തോ എന്നെ ഇഷ്ടം ആണ് വിജിച്ചേട്ടന് (സെന്‍ട്രല്‍ പിക്ചര്‍ )വിജി ചേട്ടന്‍ വിളിക്കുന്നു... എടൊ ഈ സാഹചര്യത്തില്‍ ഫുള്‍ പേജ് പരസ്യം വേണോ? 40 ലക്ഷം മുടക്കണോ? ഞാന്‍ വേണം.. ചേട്ടാ എന്റെ ഡെറിക് സര്‍ നിറഞ്ഞ് നില്‍ക്കണം നാളെ പ്രഭാതത്തില്‍ കേരളമുടനീളം.'

'പിന്നെ കണ്ടത് ജൂണ്‍ 16 മുതല്‍... നിറഞ്ഞും, നിവര്‍ന്നും നില്‍ക്കുന്ന കാഴ്ചയായിരുന്നു.... ദൈവത്തിന് നന്ദി പ്രേക്ഷകര്‍ക്ക് നന്ദി. ഒരായിരം നന്ദി. ഈ ധൈര്യം കിട്ടുന്നത് ദൈവവിശ്വാസം കൊണ്ടാണ്..എനിക്കറിയാവുന്ന മമ്മുക്ക 101 ശതമാനം ദൈവവിശ്വാസിയാണ്... അതായിരിക്കാം ഞങ്ങള്‍ക്കിടയിലെ ഒരുമയുടെ അല്ലായെങ്കില്‍ വിജയത്തിന്റെ പ്രധാനകാരണം... എന്റെ ഓര്‍മ്മകള്‍ ഉള്ളടിത്തോളം ഇതൊക്കെ സ്മരിച്ചുകൊണ്ടേയിരിക്കും.. അപ്പോള്‍ ഇന്ന് ഈ പതിനാറാം തിയതി നമുക്ക് നീട്ടി ഒരു സല്യൂട്ട് നല്‍കാം നമ്മുടെ ഡെറിക് സാറിന്. പിന്നെ കൂടെ നിന്നവര്‍ക്കെല്ലാം ഒരു ഉമ്മയും പിന്നെ ഒരു വലിയ സല്യൂട്ടും.'

producer jobi george words about mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES