Latest News

ലാലിന് ശ്രീനിയെ അറിയാം, അനാരോഗ്യം കൊണ്ട് പറഞ്ഞതാകാം; അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം;ശ്രീനിവാസന്‍-മോഹന്‍ലാല്‍ വിഷയത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞത്

Malayalilife
 ലാലിന് ശ്രീനിയെ അറിയാം, അനാരോഗ്യം കൊണ്ട് പറഞ്ഞതാകാം; അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം;ശ്രീനിവാസന്‍-മോഹന്‍ലാല്‍ വിഷയത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞത്

ടുത്തിടെ മോഹന്‍ലാലിനെ കുറിച്ച് ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശനം വലിയ ശ്രദ്ധ നേടിയിരുന്നു. പ്രേംനസീര്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രത്തില്‍ മോഹന്‍ലാലിനെയാണ് നായകനായി ആലോചിച്ചിരുന്നതെന്നും എന്നാല്‍ മോഹന്‍ലാല്‍ പ്രേംനസീറിനെ ഇതിന്റെ പേരില്‍ വട്ടം കറക്കിയെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

കൂടാതെ സമീപകാലത്ത് ഒരു വേദിയില്‍ വച്ച് മോഹന്‍ലാല്‍ തന്നെ ചുംബിച്ചതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ കംപ്ലീറ്റ് ആക്റ്റര്‍ ആണെന്ന് മനസിലായെന്നും ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു. ഇത് സിനിമ പ്രേമികള്‍ക്ക് ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിത ശ്രീനിവാസനും മോഹന്‍ലാലും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ച് പ്രതികരിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം. എനിക്ക് അറിയില്ല. ഈ പ്രശ്നത്തിനു പിന്നിലുള്ള യഥാര്‍ഥ കാരണം അറിയാതെ ഞാന്‍ അതില്‍ ഒരു അഭിപ്രായം പറയുന്നത് ശരിയല്ല എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

ഞാനും സത്യന്‍ അന്തിക്കാടിനും ഇതിനെക്കുറിച്ച് ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആശയക്കുഴപ്പമുണ്ട്. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഏറെ വിചിത്രമായി തോന്നുന്നുവെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

ഇതില്‍ മോഹന്‍ലാല്‍ ഒരിക്കലും പ്രതികരിച്ചിട്ടില്ല. അതാണ് ഇതിലെ നല്ല വശം. എന്താണ് പറയുക എന്നായിരിക്കും അദ്ദേഹം ചിന്തിച്ചിരിക്കുക. ശ്രീനിവാസന് അങ്ങനെ തോന്നിയിരിക്കാം.

അതുകൊണ്ടാവാം പറഞ്ഞത് എന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാവുക. മോഹന്‍ലാലിന് ശ്രീനിവാസനെ അറിയാം', പ്രിയദര്‍ശന്‍ പറയുന്നു.

priyadarshan on sreenivasans mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES