പ്രിയദര്‍ശന്‍ സിനിമകളിലെ പ്രണയം പോലെ സുന്ദരമായിരുന്നു അദ്ദേഹത്തിന്റെയും ലിസിയുടെയും ദാമ്പത്യവും. ആരും കൊതിച്ചുപോകുന്ന മനോഹരമായ ജീവിതം. പ്രണയസുരഭിലമായ ദാമ്പത്യം. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ 1990 ഡിസംബര്‍ 13നാണ് ലിസിയും പ്രിയദര്‍ശനും വിവാഹിതരായത്. എന്നാല്‍, ഇരുപത്തിനാലു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ വലിയ ഞെട്ടലാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. വിവാഹമോചനത്തിനു ശേഷവും ഇരുവരും പരസ്പരം ചെളി വാരി എറിയുവാനോ പഴിചാരുവാനോ നില്‍ക്കാതെ ഇരുവരുടെയും സ്വകാര്യത അതുപോലെ തന്നെ സൂക്ഷിച്ച് മുന്നോട്ടു പോവുകയാണ്.
കഴിഞ്ഞദിവസമാണ് ഇവരുടെ മകന്‍ സിദ്ധാര്‍ത്ഥ് പുതു ജീവിതത്തിലേക്ക് കടന്നത്. അച്ഛനും അമ്മയും എന്ന നിലയില്‍ മകന്റെ വിവാഹത്തിന് നേതൃനിരയില്‍ തന്നെ ഒന്നിച്ചു നിന്ന് ലിസിയും പ്രിയദര്‍ശനും ഉണ്ടായി. ഇവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇരുവരും ഒന്നിച്ചു എന്ന തലക്കെട്ടോടെയാണ് ആ മനോഹര വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. ശരിക്കും ഇരുവരും വീണ്ടും ഒന്നിച്ചെങ്കില്‍ എന്ന് ആരാധകരും ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലായ വാര്‍ത്തകള്‍ കൂടിയായിരുന്നു അത്.
വിവാഹമോചനത്തിനു ശേഷവും ലിസിയെ പതിന്മടങ്ങായി സ്നേഹിക്കുന്ന വ്യക്തിയാണ് പ്രിയദര്‍ശന്‍. തന്റെ ജീവിതത്തിലേക്ക് അവള്‍ തിരിച്ചു വന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ഒരു ദിവസം പോലും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടാകില്ല. കാരണം, അത്രത്തോളം ആത്മാര്‍ത്ഥമായാണ് പ്രിയദര്‍ശന്‍ ഇപ്പോഴും ലിസിയെ പ്രണയിക്കുന്നതും സ്നേഹിക്കുന്നതും. വിവാഹമോചനത്തെ കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകള്‍ വേദനയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരുന്നത്. എവിടെയാണ് ഞങ്ങള്‍ക്ക് തെറ്റ് പറ്റിയത്. ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത് എന്ന് ഞാന്‍ ആലോചിച്ചു നോക്കി എത്തുന്നന്നാല്‍ തനിക്ക് അതിനുള്ള ഉത്തരം കിട്ടിയില്ല എന്നാണ് അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ഞങ്ങള്‍ ഇരുവരും ഇരു വഴികളില്‍ ആയെങ്കില്‍ അത് വിധി എന്നല്ലാതെ ഒന്നും പറയാനില്ല. കാരണം ഞങ്ങളുടെ ജീവിതം കുടുംബം അത് സ്വര്‍ഗ്ഗം ആയിരുന്നു. അത് തകരരുതേ എന്നാണ് താന്‍ പ്രാര്‍ത്ഥിച്ചത് എന്നും അദ്ദേഹം പറയുകയുണ്ടായി. ഞാന്‍ ഇമോഷണലി ഡൌണ്‍ ആയ ആളാണ്. പ്രശ്നങ്ങള്‍ വന്നപ്പോള്‍ പിറകെ പിറകെ ആണ് എത്തിയത്. അച്ഛന്റെയും അമ്മയുടെയും മരണം, വിവാഹ മോചനം എല്ലാം ഒന്നിന് പിന്നാലെ എത്തി. ആ സമയങ്ങളില്‍ ആകും താന്‍ ഏറ്റവും കൂടുതല്‍ ക്ഷേത്രദര്‍ശനം നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പ്രിയദര്‍ശന്റെ മനസ്സില്‍ ഒറ്റ സ്വപ്നം മാത്രമാണ് ഉള്ളത്. മകളുടെ വിവാഹം. അവളെ നന്നായി വിവാഹം കഴിപ്പിച്ചു വിടണം. ഈ അഭിമുഖം നല്‍കുന്ന സമയം കല്യാണി അമേരിക്കയില്‍ ആര്‍ക്കിടെക്ട് ആകാന്‍ പഠിക്കുകയായിരുന്നു). എന്നും അദ്ദേഹം പറയുകയുണ്ടായി. ഓരോ പ്രശ്ങ്ങള്‍ ജീവിതത്തില്‍ ഉണ്ടായപ്പോഴും സുഹൃത്തുക്കള്‍ ആണ് തന്നെ പിന്തുണച്ചത് എന്നും എല്ലാവര്‍ക്കും ഇതുപോലെ വിഷയങ്ങള്‍ ഉണ്ട് മുന്‍പോട്ട് പോയെ പറ്റൂ എന്നാണ് ലാല്‍ പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.
ലിസി അഭിനയിക്കാന്‍ പോകുന്നതിന് ഞാന്‍ ഒരിക്കലും എതിര് ആയിരുന്നില്ല എന്ന് പറഞ്ഞ പ്രിയദര്‍ശന്‍ വിവാഹമോചന സമയത്ത് 80 കോടി ലിസി ആവശ്യപ്പെട്ടു എന്ന വാര്‍ത്ത നിഷേധിക്കുകയും ചെയ്തിരുന്നു. ഓരോരുത്തര്‍ അവരുടെ ഭാവനയ്ക്ക് അനുസരിച്ചു എഴുതുന്നതാണ്. വിവാഹമോചനം നേടിയിട്ടും ചെന്നൈയിലെ കോടികള്‍ വിലയുള്ള പ്രിയദര്‍ശന്റെ വീട്ടിലാണ് ലിസിയും മകള്‍ കല്യാണിയും ഇപ്പോഴും ജീവിക്കുന്നത്. വിവാഹത്തോടെയാണ് മകന്‍ സിദ്ധാര്‍ത്ഥ് പുതിയ ഫ്ളാറ്റ് വാങ്ങി താമസം മാറിയത്. തെറ്റിദ്ധാരണകളും ഈഗോയുമാണ് ഇരുവരുടെയും ദാമ്പത്യത്തില്‍ വില്ലനായി മാറിയത്.
ചെന്നൈയിലെ പുതിയ ഫ്‌ളാറ്റില്‍ വച്ച് ആയിരുന്നു സിദ്ധാര്‍ത്ഥിന്റെ വിവാഹം. പ്രിയദര്‍ശനും ലിസിയ്ക്കും കല്യാണി പ്രിയദര്‍ശനും പുറമെ പത്ത് പേര്‍ മാത്രം അടങ്ങുന്ന ലളിതമായ ചടങ്ങില്‍ ആയിരുന്നു വിവാഹം. അമേരിക്കക്കാരിയും വിഷ്വല്‍ എഫക്റ്റ്‌സ് പ്രൊഡ്യൂസറുമായ മെര്‍ലിനാണ് സിദ്ധാര്‍ത്ഥിന്റെ ഭാര്യ. വിവാഹ മോചിതരായ ലിസിയും പ്രിയദര്‍ശനും മക്കളുടെ എന്ത് കാര്യത്തിന് വേണ്ടിയും ഒരുമിക്കും എന്ന് നേരത്തെ പറഞ്ഞിരുന്നു