പൃഥ്വിരാജ് സുപ്രിയ ദമ്പതികളുടെ മകൾ അലംകൃത ആരധകരുടെ കണ്ണിലുണ്ണിയാണ്. ഏറെ ആരാധകരുണ്ട് പൃഥ്വിരാജിന്റെ മകൾ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക്. പൃഥ്വിയും സുപ്രിയയും സ്ഥിരമാക്കിയ തന്നെ മകളുടെ ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇരുവരും സോഷ്യൽ മീഡിയയിൽ സജ്ജീവമാണ്. എന്നാൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്. നിരവധി പേരാണ് അല്ലിയെ ചോദിച്ചും അന്വേഷിച്ചും എത്താറുണ്ട്. ഒന്ന് കാണിക്കാമോ എന്താ അല്ലിയെ കാണിക്കാതെ എന്നൊക്കെ നിരവധിപേരാണ് ഓരോ പോസ്റ്റിന്റെ താഴെയും കമന്റുമായി എത്തുന്നത്. നിരവധി പോസ്റ്റുകളുള്ള ഇരുവരുടെയും അക്കൗണ്ട് നോക്കുമ്പോൾ തന്നെ മകളുടെ സ്വകാര്യതയുടെ കാര്യത്തിൽ സൂക്ഷിക്കുന്ന മാതാപിതാക്കൾ ആണെന്ന് വ്യക്തമാണ്. ഇരുവരും ഒരു ചിത്രം പോസ്റ്റ് ചെയ്താൽ ഉടൻ അല്ലി മോളുടെ വിശേഷങ്ങളെക്കുറിച്ച് ചോദിച്ചാണ് ആരാധകർ ഏറെയും എത്താറുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ എല്ലാവരും വീട്ടിലുണ്ടായിരുന്നതിനാല്‍ അടുത്ത യാത്രയെക്കുറിച്ചായിരുന്നു ചര്‍ച്ച. അടുത്ത ഇടവേളയ്‌ക്ക് എവിടെ പോകാമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, സിറിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് അല്ലി ഇരുവരെയും അത്ഭുതപ്പെടുത്തി എന്നായിരുന്നു സുപ്രിയ കുറിച്ചത്. എന്തുകൊണ്ടെന്ന് ചോദിച്ചപ്പോൾ വിമത പെൺകുട്ടികളിലൊരാളായ യുസ്ര മർദിനി അവിടെയാണ് താമസിച്ചത് എന്നായിരുന്നു അല്ലിയിടെ ഉത്തരം. അസാധാരണമായ ഈ തിരഞ്ഞെടുപ്പിൽ പ്രിത്വിയും സുപ്രിയയും ഞെട്ടിപ്പോയി. യുസ്‌റ ആരാണെന്നു അറിയില്ലാതതുകൊണ്ട് തുടർന്ന് യുസ്രയെക്കുറിച്ച് മാതാപിതാക്കളെ ബോധവത്കരിക്കുകയായിരുന്നു അല്ലി. അല്ലിയുടെ നിലവിലെ പ്രിയപ്പെട്ട പുസ്തകം ഇതാണെന്നും സുപ്രിയ കുറിച്ചിട്ടുണ്ടായിരുന്നു.
കുടുംബസമേതമായി മാലി ദ്വീപിലേക്ക് പോയതിനെക്കുറിച്ച് പറഞ്ഞ് സുപ്രിയയും പൃഥ്വിയും എത്തിയിരുന്നു. ആലിയും ഏറെ സന്തോഷത്തിലാണ്. ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ സുഹൃത്തുക്കളോടെല്ലാം അവള്‍ യാത്രയെക്കുറിച്ചും ഇപ്പോള്‍ ഇവിടെയാണ് നില്‍ക്കുന്നതെന്ന് പറയുകയും ചെയ്തിരുന്നുവെന്ന് സുപ്രിയ പറഞ്ഞിരുന്നു.