പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എപ്പിക്ക് ചിത്രമാണ് അയ്യപ്പന്‍. ശബരിമലയും പുരാണവും പറയുന്ന ചിത്രം വിപ്ലവകാരിയും പോരാളിയുമായ അയ്യപ്പനെന്ന രാജകുമാരനെയാണ് വരച്ചുകാട്ടുന്നതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ഷാജി നടേശന്‍ വ്യക്തമാക്കുന്നത്. അതേ സമയം കാളിയന്‍, ആട് ജീവിതം തുടങ്ങി മികച്ച കഥകള്‍ ഏറ്റെടുത്താണ് പൃഥ്വി 2019ല്‍ എത്തുക എന്നതും ശ്രദ്ധേയമാണ്.
ഓഗസ്റ്റ് സിനിമാസിന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ചിത്രം അയ്യപ്പന്റെ യഥാര്‍ത്ഥ ജീവിതമാണ് ചിത്രീകരിക്കുക. രാജകുമാരനും പോരാളിയും വിപ്ലവകാരിയുമെല്ലാമായ അയ്യപ്പന്റെ മനുഷ്യജീവിതമായിരിക്കും ചിത്രം പറയുകയെന്ന് ഷാജി നടേശന്‍ 'ടൈംസ് ഓഫ് ഇന്ത്യക്ക്' നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.ലോകം മുഴുവനുള്ള ഇന്ത്യക്കാര്‍ അയ്യപ്പനെ ആരാധിക്കുന്നു. അതുകൊണ്ടു തന്നെ വലിയ മുതല്‍ മുടക്കില്‍ തന്നെയായിരിക്കും ചിത്രം ഒരുക്കുക. ബാഹുബലിയിലും ദംഗലിലുമെല്ലാം പ്രവര്‍ത്തിച്ച സാങ്കേതികപ്രവര്‍ത്തകരെ കൊണ്ടു വരുന്നതിന് പകരം മലയാളത്തില്‍ നിന്നുള്ള മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് ചിത്രം അവസരമൊരുക്കും. ഷാജി വ്യക്തമാക്കി.
തന്റെ വളരെക്കാലത്തെ സ്വപ്നമാണ് ചിത്രത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് 'അയ്യപ്പന്റെ' പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശങ്കര്‍ രാമകൃഷ്ണന്‍ കഥ പറഞ്ഞപ്പോള്‍ എന്നെങ്കിലും ഇത് ചെയ്യുന്നത് താന്‍ സ്വപ്നം കണ്ടിരുന്നെന്നും ഒടുവില്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്നുമാണ് പൃഥ്വിരാജ് കുറിച്ചിരുന്നത്.ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. മലയാളം കണ്ട ഏറ്റവും മുതല്‍മുടക്കുള്ള സിനിമയായിരിക്കും അയ്യപ്പനെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അന്യഭാഷയില്‍ നിന്നുള്ള അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ സിനിമയിലുണ്ടാകും.
അതേ സമയം ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി പൃഥ്വിരാജ് നായകനായി എത്തുന്ന ആടു ജീവിതത്തിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങിയെക്കുമെന്നാണ് സൂചന വരുന്നത്. ലൂസിഫറിന്റെ ചിത്രീകരണം അവസാനിക്കുന്നതോടെ പൃഥ്വി ആടു ജീവിത്തതില്‍ പൂര്‍ണമായും പങ്കാളിയാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. ചിത്രം പൂര്‍ണമായും സൗദി അറേബ്യയിലായിരിക്കും ചിത്രീകരിക്കുക. ബെന്യാമിന്റെ സൂപ്പര്‍ ഹിറ്റ് നോവലിലെ നജീബായി പൃഥ്വി എത്തുമ്പോള്‍ പ്രേക്ഷകരും പ്രതീക്ഷയിലാണ്.
പൃഥ്വിരാജിനെ നായകനാക്കി കാളിയന്‍ തീരുമാനിച്ചെങ്കിലും 2019 അവസാനത്തോടെയെ ചിത്രീകരണം ആരംഭിക്കുകയുള്ളു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന കാളിയനും സൂപ്പര്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷ.മലയാള സിനിമയില്‍ പൃഥ്വിയെ മുന്‍ നിര്‍ത്തി ഒരുക്കുന്ന അയ്യപ്പനുള്‍പ്പടെയുള്ള മൂന്ന് ചിത്രങ്ങളും ബിഗ്ബജറ്റിലാകും പുറത്തുവരിക.