ഡബ്യു.സി.സിയെ പിന്തുണച്ചത് സ്വന്തം താല്‍പര്യപ്രകാരം അല്ല; സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞതിനാല്‍ മാത്രമാണ്; വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ പിന്തുണച്ചതിന്റെ കാരണം തുറന്നടിച്ച് പൃഥ്വിരാജ് സുകുമാരന്‍; അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാത്തത് തിരക്കുകള്‍ മൂലമെന്നും താരം; പൃഥ്വിരാജിന്റെ മനം മാറ്റം താരസംഘടനയെ ഭയന്നിട്ടെന്ന് സോഷ്യല്‍ മീഡിയ

Malayalilife
topbanner
 ഡബ്യു.സി.സിയെ പിന്തുണച്ചത് സ്വന്തം താല്‍പര്യപ്രകാരം അല്ല; സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞതിനാല്‍ മാത്രമാണ്;  വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ പിന്തുണച്ചതിന്റെ കാരണം തുറന്നടിച്ച് പൃഥ്വിരാജ് സുകുമാരന്‍; അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാത്തത് തിരക്കുകള്‍ മൂലമെന്നും താരം; പൃഥ്വിരാജിന്റെ മനം മാറ്റം താരസംഘടനയെ ഭയന്നിട്ടെന്ന് സോഷ്യല്‍ മീഡിയ

ടി ആക്രമിക്കപ്പെട്ട സംഭവം മുതലെ ദിലീപ് വിഷയത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും വനിതാ കൂട്ടായ്മയായ ഡബ്യു.സി.സിയിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോഴും പൃഥ്വി പരസ്യ നിലപാട് സ്വീകരിച്ചാണ് വനിതാ അംഗങ്ങള്‍ക്കും ആക്രമിക്കപ്പെട്ട നടിയ്ക്കും പിന്തുണ അറിയിച്ചത്.

എന്നാല്‍ ഡബ്യു.സി.സിയെ താന്‍ പിന്തുണച്ചത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്നു വെളിപ്പെടുത്തി പൃഥ്വി നടത്തിയ വെളിപ്പെടുത്തലാണ് സിനിമാ മേഖലയിലെ പുതിയ ചര്‍ച്ച. വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഡബ്യു.സി.സിയെ പിന്തുണച്ചതിനെ കുറിച്ചുള്ള  സൂചനകള്‍ നല്‍കിയത്. 

അമ്മയ്‌ക്കെതിരെ ഡബ്യു.സി.സി വാളെടുത്തപ്പോഴും പരസ്യപിന്തുണ അറിയിച്ച ഏക യുവനടന്‍ പൃഥ്വിരാജ് മാത്രമാണ്. അന്ന് അമ്മയ്‌ക്കെതിരെ തുറന്ന് സംസാരിച്ചത് വിവാദത്തില്‍ പെട്ടുപ്പോഴും ആക്രമിക്കപ്പെട്ട നടി തന്റെ സഹോദരിയാണെന്നും കുറ്റാരോപിതനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് പൃഥ്വി നിലപാട് കടുപ്പിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ മഞ്ജുവാര്യരുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത പൊതുയോഗത്തിലും പൃഥ്വി പിന്തുണ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പ്രതിയായ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലോടെ കേസ് ദിലീപിലേക്ക് തിരിഞ്ഞപ്പോള്‍ പൃഥ്വി ആവര്‍ത്തിച്ചത് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന അതേ വാദമാണ്. അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ മൗനം പാലിച്ചപ്പോഴും മമ്മൂട്ടി പ്രതികരണമില്ലാതെ നിന്നപ്പോഴും പൃഥ്വിയുടെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയ കൈയ്യടി നല്‍കിയിരുന്നു. 

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഉറച്ച തീരുമാനം എടുത്ത പൃഥ്വി പക്ഷേ ഡബ്യു.സി.സിയ്ക്ക് പിന്തുണ അറിയിച്ച നിലപാട് തന്റെ സ്വന്തം ഇഷ്ടപ്രകാരമല്ലെന്നാണ് തുറന്നു പറയുന്നത്. വനിതയുടെ പ്രത്യേക അഭിമുഖത്തിലാണ് പൃഥ്വി ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.  
ഒരു സംവിധായിക നിര്‍ബന്ധിച്ചത് മൂലമാണെന്നാണ് ഡബ്യു.സി.സിയെ പിന്തുണച്ച പോസ്റ്റ് ഇട്ടതെന്ന് പൃഥ്വിപറയുന്നത്. 

കൂടെയുടെ സംവിധായിക അഞ്ജലി മോനോന്‍ തന്നോട് ആവശ്യപ്പെട്ടത് പ്രകാരം മാത്രമാണ് താന്‍ ഡബ്യു.സി.സിയെ പിന്തുണച്ച് രംഗത്തെത്തിയതെന്നും പൃഥ്വി പറയുന്നു. 'സിനിമയിലെ വനിതാ സംഘടന രൂപീകരിച്ചപ്പോള്‍ സംവിധായിക അഞ്ജലി മേനോന്‍ വിളിച്ച് ആശംസകള്‍ അറിയിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പിടാമോ എന്നു ചോദിച്ചു. ഞാന്‍ അങ്ങനെ ചെയ്തു.' എന്നായിരുന്നു പൃഥ്വിരാജിന്റെ വാക്കുകള്‍.

എ.എം.എം.എയില്‍ സ്ത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന വിമര്‍ശനങ്ങളില്‍ നിന്ന് പൃഥ്വി ഒഴിഞ്ഞുമാറുകയും ചെയ്തു. ' അമ്മയില്‍ സ്ത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നൊന്നും പറയാന്‍ തനിക്കാവില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നടന്ന പ്രധാന നാല് ജനറല്‍ ബോഡികളിലും പൃഥ്വി പങ്കെടുത്തിരുന്നില്ല. തന്റെ തിരക്കുകള്‍ മൂലമാണ് കഴിഞ്ഞ നാലു ജനറല്‍ ബോഡികളിലായി  പങ്കെടുക്കാന്‍ കഴിയാഞ്ഞത് എന്നാണ് പൃഥ്വി പ്രതികരിക്കുന്നത്.  

ശബരിമല യുവതി പ്രവേശന വിഷയത്തിലും പൃഥ്വി നിലപാട് തുറന്നു പറയുന്നുണ്ട്. കാട്ടിലൊരു അയ്യപ്പനുണ്ട് പോയി കണ്ടേക്കാം എന്നു പറഞ്ഞാണ് പല യുവതികളും ശബരിമല കയറിയതെന്നാണ് പൃഥ്വി പറയുന്നത്. നിങ്ങള്‍ക്ക് പോകാന്‍ മറ്റ് എത്ര ക്ഷേത്രങ്ങളുണ്ടെന്നും ശബരിമലയെ വെറുതെ വിട്ടുകൂടെ എന്നും പൃഥ്വി ചോദിക്കുന്നു. 
 

Read more topics: # prithviraj sukumaran about wcc
prithviraj sukumaran about wcc

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES